Saturday, December 18, 2010

ഇന്നത്തെ ഞാന്‍

ഞാനറിയുന്നു ... എന്റെ ചുറ്റിനും നിറയുന്ന ശാപ വാക്കുകള്‍
ഞാനറിയുന്നു , എന്‍റെ ഹൃദയത്തിലെ മുറിവുകള്‍...
അതില്‍ നിന്നും ഒലിക്കുന്ന എന്‍റെ പ്രാണന്‍റെ നീരുറവ.

ഇനിയും , കുത്തുക .. മുറിവേല്‍പ്പിക്കുക ..
എന്‍റെ രക്തം വാര്‍ന്നോലിക്കട്ടെ -
പിന്നെ അതില്‍, നിങ്ങള്‍ വാര്‍ത്തെടുക്കുക ..
നിങ്ങളുടെ സ്വപ്ന സൌധങ്ങള്‍... എന്‍റെ ഹൃദയം ...
അതാകട്ടെ , നിങ്ങളുടെ സ്വീകരണ മുറിയിലെ കൌതുകം...

ഞാന്‍ ചെയ്തതെല്ലാം മറക്കുക... പിന്നെ ഉറക്കെ വിളിചോതുക -
ഞാനെന്ന മനുഷ്യന്റെ കുറ്റങ്ങള്‍ , പിന്നെ എന്‍റെ കുറവുകള്‍
എല്ലാവരും വെറുക്കുമ്പോള്‍ , പറഞ്ഞുണ്ടാക്കുക
എന്‍റെ ദോഷങ്ങള്‍

ഞാന്‍ ചെയ്തത് , അതാണേറ്റവും വലിയ തെറ്റ്..
ഞങ്ങളെ സ്നേഹിച്ചത് , നിങ്ങല്‍കായ് ജീവിച്ചത്
നിങ്ങള്‍കായൊരു സ്നേഹ സൌധം തീര്‍ത്തത് ...
വെറുക്കുക, കല്ലെറിയുക , പിന്നെ എന്നെ ക്രുശിക്കുക....
എന്‍റെ കാല്‍വരിയില്‍, ഒരിക്കലും വരാതിരിക്കുക...
ഓര്‍മ്മയുടെ ഒരു മെഴുകുതിരി കാലു പോലും തെളിക്കാതിരിക്കുക...
ഞാനവിടെ , ഒരു കാലൊച്ചയും കാതോര്‍ത് , നിങ്ങളെ പ്രതീക്ഷിക്കും...

സതീഷ്‌

Sunday, June 6, 2010

ആല്‍മര തണലില്‍


വഴിവക്കിലോരല്‍മര തണലില്‍
ഒരായിരം ഇലകള്‍ തന്‍ മര്‍മ്മരം കേട്ട് ഞാന്‍
ചൊല്ലുന്നതെന്തെന്നു കാതോര്‍തിരിക്കെ
എന്‍ മനതാരില്‍ നിറഞ്ഞു നിന്‍ രൂപം
നമ്മുടെ സുന്ദര പ്രണയ മുഹൂര്‍ത്തങ്ങള്‍ -
എന്‍ ഓര്‍മ്മയിലൊരു പൊന്‍ വസന്തമാകവേ
ഓര്‍ത്തു ഞാന്‍ , പിന്നെ ചിരിച്ചു ഞാന്‍
നിന്‍ വാക്കുകള്‍ , ആല്‍മര മര്‍മ്മരം പോലെ
അരികിലെന്നരികില്‍ , ഇരുന്നെന്റെ കാതില്‍ -
നീ ഓതിയോര പ്രണയ കാവ്യം
ഒരായിരം ആല്‍മര ഇലകള്‍ തന്‍ മര്‍മ്മരം
ഇന്നെന്‍ കാതില്‍ തേന്‍ മഴയായ്
നമ്മുടെ പ്രണയവും , മോഹങ്ങളും പിന്നെ
നാം പങ്കു വച്ചോര സ്വകാര്യതയും
ഒരാല്‍മരം പോലെ , സുന്ദരം , പിന്നെ ശബ്ദ മുഖരിതം
ഒരാല്‍മരം പോലെ , എന്‍ മനതാരില്‍ നിറഞ്ഞു നില്‍പ്പൂ


സതീഷ്‌

Tuesday, June 1, 2010

കാത്തിരിപ്പു

കാത്തിരിപ്പൊരു തുടര്‍ക്കഥ ആകുമ്പോള്‍
കാത്തിരിപ്പു ഞാന്‍
എന്തിനെന്നറിയാതെ വിങ്ങുന്ന മനസ്സിന് -
ഒരു തലോടലിന്‍ സ്വാന്തനം നിന്‍ ഓര്‍മ്മകള്‍ മാത്രം
അകലുന്ന ബന്ധങ്ങള്‍ - അടുക്കുന്ന ദുഖങ്ങള്‍
എന്നെന മനസ്സിനെ അലട്ടുന്നു
എത്ര നാളായ് കാത്തിരിപ്പു ഞാന്‍ - അരികില്‍ അണയാന്‍
പിന്നെ എന്റെ ദുഖങ്ങള്‍ നിന്നില്‍ ചൊരിയാന്‍
ഓര്‍മ്മകലൊരു അവധികാല ലഹരിയില്‍
എന്‍ കാത്തിരിപ്പൊരു ഭാരമാകുമെന്‍ മനസ്സില്‍
പ്രണയത്തിന്‍ സുഖവും - ദുഖവും ഇന്നെന്‍ മനസ്സിലെ അന്തെ വാസികള്‍
എന്നെ കരയിച്ച നിന്റെ വാക്കുകള്‍
പിന്നെ എന്നെ ആശ്വസിപ്പിച്ച നിന്‍ കര സ്പര്‍ശം
അറിയാതെ നിനക്കായ്‌ കൊതിക്കുന്നു ഞാന്‍
നിന്‍ മനസ്സിലെ സ്നേഹമാം മരുപ്പച്ചക്കായ്
ഞാനൊരു ശാപമെന്നോതിയ മനസ്സിന് - ആശ്വാസമേകാന്‍
ഞാനൊരു ഭാരമായോരെന്‍ ബന്ധു വലയത്തിനു ശാപ മോക്ഷം നല്‍കാന്‍
ഞാനെന്‍ മസ്സില്‍ കുഴിച്ചിട്ട എന്‍ മോഹങ്ങള്‍ക്ക് പുതുജീവന്‍ നല്‍കാന്‍
ഞാനിന്നു നിനക്കായ്‌ കാത്തിരിപ്പു
ഒരു തേങ്ങലിന്‍ ചീളുകള്‍ , എന്നിലടക്കുമ്പോള്‍
സ്നേഹമൊരു കപട നാടകമാകുമ്പോള്‍
എന്റെ ലോകം എന്നിലേക്ക്‌ ചുരുങ്ങുമ്പോള്‍
അടഞ്ഞ വാതിലുകളില്‍ ഞാന്‍ കൊട്ടി മടുക്കുമ്പോള്‍
ജീവിത പരീക്ഷമൊരു തീരാ പരീക്ഷ ആകുമ്പോള്‍
എന്റെ കാതിരുപ്പുകളെ ആട്ടിയകറ്റി നീ
വരുന്നതും കാത്തു ഞാനിരിപ്പൂ

സതീഷ്‌

Monday, May 31, 2010

മടക്കയാത്ര

വേണമൊരു യാത്ര
ദുരിതങ്ങള്‍ എനിക്ക് കുഴിമാടം തീര്‍ത്തൊര -
പച്ച മണ്ണിന്റെ നാട്ടിലേക്ക്...
വേണമൊരു യാത്ര
പ്രണയത്തിന്റെ അസുര ഭാവങ്ങള്‍ തകര്‍ത്താടി
വേഷങ്ങള്‍ അഴിച്ചുവച്ച കളിയരങ്ങ്ങ്ങിലെക്ക്
വേണമൊരു യാത്ര
ഓര്‍മ്മകള്‍ എന്‍ തലച്ചോറിലൊരു ശാപമായ് മാറി
ഒരു സ്തംബനതിന്റെ നിമിഷങ്ങളിലേക്ക്
വേണമൊരു യാത്ര
വാത്സല്യമൊരു ചെന്നിനായകത്തിന്റെ കയ്പ്പായി മാറി
എന്നെ വലിച്ചെറിഞ്ഞ ആ മാറിലേക്ക്
ഇരുട്ടിനെ വെല്ലുന്ന കറുപ്പായി മാറിയ
എന്റെ ജീവിതത്തിലെ ആഗ്രഹാങ്ങളിലെക്ക്
ഞാനെന്ന മനുഷ്യന്റെ രക്തം കുടിചെന്റെ ശവത്തെ
ദ്വേഷിച്ച സമൂഹത്തിലേക്ക്
എന്റെ ചിറകുകള്‍ അറിഞ്ഞുവീഴ്ത്തിയെന്നെ
ഒരു ഇഴ ജീവിയാക്കിയ എന്റെ ഭയങ്ങളിലെക്ക്
എന്റെ കണ്ണിനു ചുറ്റുമൊരു തിരശീല വീഴ്ത്തിയെന്‍
കാഴ്ച മറച്ചൊരു കലാലയത്തിലേക്ക് ..
മടക്കയാത്ര
വണ്ടിക്കൂലി ഇല്ലാത്ത , ഇടവേളകള്‍ ഇല്ലാത്ത
അനന്തതയിലെക്കൊരു മടക്കയാത്ര
വന്ന വഴികള്‍ പിന്നിട്ട ഒരു മടക്കയാത്ര
ആ മടക്കയാത്രയില്‍ എനിക്ക് കൂട്ടായി
വിലകൊടുത്തു വാങ്ങിയ കുറെ സ്വപ്‌നങ്ങള്‍
പിന്നെ എന്റെ കുറെ ആത്മ നൊമ്പരങ്ങള്‍ .

സതീഷ്‌

Tuesday, February 16, 2010

ശങ്കര

ശങ്കര...
അവളെന്നും , സുന്ദരി ആയിരുന്നു..
ഒരു വേനല്‍ കാല മഴ പോലെ ,
കാറ്റും കോളും നിറഞ്ഞ ആകാശം പോലെ...
വന്യതയുടെ സൌന്ദര്യം ... പ്രണയത്തിന്റെ സൌന്ദര്യം

ആ പുല്‍ മേടുകളില്‍ , അവളുടെ മടിയില്‍ മൂന്ന് സുന്ദര വര്‍ഷങ്ങള്‍ ..
ഓര്‍ക്കാനൊരുപാട് കൂട്ടുകാരും , പിന്നെ പറയാത്തൊരു പ്രണയവും ..
കീറ്റ്സിന്റെയും , ഷെല്ലിയുടെയും മഹത്വം വാഴ്ത്തുന്ന അധ്യാപകരും ,
അതിലൊട്ടും തന്നെ ശ്രധ്ദിക്കാത്ത ഞങ്ങളും ...

ഇന്നോര്‍ക്കാന്‍ ഒരു പാട് നല്ല ഓര്‍മ്മകള്‍ തന്ന , ശങ്കര..
പ്രണയത്തിന്റെ മാത്രം ഇടമായ ലൌവേര്‍സ് കോര്‍ണര്‍...
പിന്നെ ചായകുടിയുടെ മാസ്മര ലോകം , ബാബു ചേട്ടന്റെ ചായക്കട -
ലോകത്തെ എല്ല ആഗോള പ്രശ്നങ്ങള്‍ക്കും , പിന്നെ ചില്ലറ -
തല്ലുകള്‍ക്കും പരിഹാരം കണ്ടിരുന്ന സ്ഥലം ...
ഒരു നാടക സംവിധാനത്തിന്റെ ഒര്‍മ്മകള്‍ ....
അന്നു ലഭിച്ച , ഇന്നു വരേക്കും പിരിയാത്ത ഒരു സുഹ്രുദ് ബന്ധം ..
പിന്നെ ഇന്നും കണ്ടാല്‍ , അല്‍ഭുതത്തോടെ തിരിച്ചറിയുന്ന ചിലര്‍...
എല്ലാം ശങ്കരയില്‍ നിന്നും ...

യാത്ര

ഞാന്‍ നടന്ന വഴികള്‍ ...
പിന്നിട്ട കാലങ്ങളും , ദേശങ്ങളും ..
യാത്രയൊരു ,തിരിച്ചുവരവാകുന്നു - ജീവിതത്തിലേക്ക്
ചില , മരവിച്ച ഒര്‍മ്മകള്‍ പാളി വീഴുന്ന
ജീവിതത്തിലെ വിടവുകള്‍ ...
അതിലൂടെ അരിച്ചെത്തുന്ന വെളിച്ചത്തില്‍
എന്റെ മനസിന്റെ ഭിത്തികളില്‍ വന്നു വീഴുന്ന - നിഴലുകള്‍
ആ വെളിച്ചത്തില്‍ നിന്നും നിറങ്ങള്‍ ഉണ്ടാകുമെന്ന് -
ആരാണെന്നെ പഠിപ്പിച്ചത്  .???
ആ മുഖം നിന്റേതാണോ .??
എന്നെ സ്വപ്നം കാണന്‍ പഠിപ്പിച്ച , നിറങ്ങളെ സ്നേഹിക്കാന്‍ പഠിപ്പിച്ച -
നിന്റെ മുഖം ..
അതിനിന്ന് , വാന്‍ ഗോഗിന്റെ സൂര്യകാന്തിപ്പൂക്കളുടെ -
ചന്തമുണ്ടായിരുന്നു...
യാത്രയുടെ ഇടയില്‍ മാറി കയറുന്ന വണ്ടികള്‍ പോലെ -
ഞാന്‍ കയറിയിറങ്ങിയ , കണ്ടുമുട്ടിയ എല്ലാവരിലും -
ഞാന്‍ നിന്റെ മുഖം കണ്ടിരുന്നു ...

യാത്രകള്‍ എനിക്കങ്ങനെ പ്രിയപ്പെട്ടതായി ...
യാത്രകളില്‍ ഞാനറിയാതെ , നീയും എന്റെ സഹയാത്രികയായ്
എന്നോ , തിരിച്ചു വന്ന എന്റെ വരവും കാത്തു നീയുണ്ടായിരുന്നു...
നാമന്ന് ആദ്യമായ് കണ്ടുമുട്ടിയ ആ ചെമ്പക ചോട്ടില്‍

അതു വിട പറയാനാകുമെന്നു കരുതിയ എനിക്കു തെറ്റി...
നീ.... നീ അന്നു വന്നത് എന്നെ ... എന്നെ-
എന്റെ യാത്രകളിലേക്കു കൂട്ടിക്കൊണ്ടു പോകാനായിരുന്നില്ലേ...???
എന്റെ പ്രിയപ്പെട്ട യാത്രകളിലേക്ക്.....