കാണാത്ത കാഴ്ചകള്‍ -
പറയാത്ത വാക്കുകള്‍ -
കേള്‍ക്കാത്ത കേള്‍വികള്‍ -
അറിയാത്ത സത്യങ്ങള്‍ -
പിന്നെ
കണ്ട കാഴ്ചകള്‍
പറഞ്ഞ വാക്കുകള്‍
കേട്ട കേള്‍വികള്‍
അറിഞ്ഞ സത്യങ്ങള്‍
ഇവയ്ക്കൊരു ബന്ധമുണ്ട് -
കണ്ട കാഴ്ചകള്‍ കാഴ്ചകളല്ല -
മറിച്ച് കണ്ടു മറന്ന ഓര്‍മ്മകളാണ്.
പറഞ്ഞ വാക്കുകള്‍ വാക്കുകളല്ല -
മറിച്ച് പറഞ്ഞു തീര്‍ത്ത ശബ്ദങ്ങളാണ്.
കേട്ട കേള്‍വികള്‍ കേള്‍വികളല്ല -
മറിച്ച് കേട്ടു മറന്ന പഴംപാട്ടുകളാണ്.
അറിഞ്ഞ സത്യങ്ങള്‍ സത്യങ്ങളല്ല
മറിച്ച് തുറക്കപ്പെട്ട രഹസ്യങ്ങളാണ്.
ഇനി പറയുക -
കേട്ടത് കേള്‍ക്കണോ ..?? അതോ, കേള്‍ക്കാത്തത് കേള്‍ക്കണോ .??
കണ്ടത് കാണണോ..?? അതോ , കാണാത്തത് കാണണോ.??
പറഞ്ഞതു പറയണോ..?? അതോ , പറയാത്തത് പറയണോ.??
അറിഞ്ഞതിനെ അറിയണോ..?? അതോ , അറിയാത്തതിനെ അറിയണോ..??
ഇതാണ് നാം ആഗ്രഹിക്കുന്ന മാറ്റത്തിന്റെ സത്യം..
അറിയാനുള്ള ത്വര , കാരണവും ഇതു തന്നെ
-സതീഷ്