Tuesday, February 16, 2010

ശങ്കര

ശങ്കര...
അവളെന്നും , സുന്ദരി ആയിരുന്നു..
ഒരു വേനല്‍ കാല മഴ പോലെ ,
കാറ്റും കോളും നിറഞ്ഞ ആകാശം പോലെ...
വന്യതയുടെ സൌന്ദര്യം ... പ്രണയത്തിന്റെ സൌന്ദര്യം

ആ പുല്‍ മേടുകളില്‍ , അവളുടെ മടിയില്‍ മൂന്ന് സുന്ദര വര്‍ഷങ്ങള്‍ ..
ഓര്‍ക്കാനൊരുപാട് കൂട്ടുകാരും , പിന്നെ പറയാത്തൊരു പ്രണയവും ..
കീറ്റ്സിന്റെയും , ഷെല്ലിയുടെയും മഹത്വം വാഴ്ത്തുന്ന അധ്യാപകരും ,
അതിലൊട്ടും തന്നെ ശ്രധ്ദിക്കാത്ത ഞങ്ങളും ...

ഇന്നോര്‍ക്കാന്‍ ഒരു പാട് നല്ല ഓര്‍മ്മകള്‍ തന്ന , ശങ്കര..
പ്രണയത്തിന്റെ മാത്രം ഇടമായ ലൌവേര്‍സ് കോര്‍ണര്‍...
പിന്നെ ചായകുടിയുടെ മാസ്മര ലോകം , ബാബു ചേട്ടന്റെ ചായക്കട -
ലോകത്തെ എല്ല ആഗോള പ്രശ്നങ്ങള്‍ക്കും , പിന്നെ ചില്ലറ -
തല്ലുകള്‍ക്കും പരിഹാരം കണ്ടിരുന്ന സ്ഥലം ...
ഒരു നാടക സംവിധാനത്തിന്റെ ഒര്‍മ്മകള്‍ ....
അന്നു ലഭിച്ച , ഇന്നു വരേക്കും പിരിയാത്ത ഒരു സുഹ്രുദ് ബന്ധം ..
പിന്നെ ഇന്നും കണ്ടാല്‍ , അല്‍ഭുതത്തോടെ തിരിച്ചറിയുന്ന ചിലര്‍...
എല്ലാം ശങ്കരയില്‍ നിന്നും ...

യാത്ര

ഞാന്‍ നടന്ന വഴികള്‍ ...
പിന്നിട്ട കാലങ്ങളും , ദേശങ്ങളും ..
യാത്രയൊരു ,തിരിച്ചുവരവാകുന്നു - ജീവിതത്തിലേക്ക്
ചില , മരവിച്ച ഒര്‍മ്മകള്‍ പാളി വീഴുന്ന
ജീവിതത്തിലെ വിടവുകള്‍ ...
അതിലൂടെ അരിച്ചെത്തുന്ന വെളിച്ചത്തില്‍
എന്റെ മനസിന്റെ ഭിത്തികളില്‍ വന്നു വീഴുന്ന - നിഴലുകള്‍
ആ വെളിച്ചത്തില്‍ നിന്നും നിറങ്ങള്‍ ഉണ്ടാകുമെന്ന് -
ആരാണെന്നെ പഠിപ്പിച്ചത്  .???
ആ മുഖം നിന്റേതാണോ .??
എന്നെ സ്വപ്നം കാണന്‍ പഠിപ്പിച്ച , നിറങ്ങളെ സ്നേഹിക്കാന്‍ പഠിപ്പിച്ച -
നിന്റെ മുഖം ..
അതിനിന്ന് , വാന്‍ ഗോഗിന്റെ സൂര്യകാന്തിപ്പൂക്കളുടെ -
ചന്തമുണ്ടായിരുന്നു...
യാത്രയുടെ ഇടയില്‍ മാറി കയറുന്ന വണ്ടികള്‍ പോലെ -
ഞാന്‍ കയറിയിറങ്ങിയ , കണ്ടുമുട്ടിയ എല്ലാവരിലും -
ഞാന്‍ നിന്റെ മുഖം കണ്ടിരുന്നു ...

യാത്രകള്‍ എനിക്കങ്ങനെ പ്രിയപ്പെട്ടതായി ...
യാത്രകളില്‍ ഞാനറിയാതെ , നീയും എന്റെ സഹയാത്രികയായ്
എന്നോ , തിരിച്ചു വന്ന എന്റെ വരവും കാത്തു നീയുണ്ടായിരുന്നു...
നാമന്ന് ആദ്യമായ് കണ്ടുമുട്ടിയ ആ ചെമ്പക ചോട്ടില്‍

അതു വിട പറയാനാകുമെന്നു കരുതിയ എനിക്കു തെറ്റി...
നീ.... നീ അന്നു വന്നത് എന്നെ ... എന്നെ-
എന്റെ യാത്രകളിലേക്കു കൂട്ടിക്കൊണ്ടു പോകാനായിരുന്നില്ലേ...???
എന്റെ പ്രിയപ്പെട്ട യാത്രകളിലേക്ക്.....