ശങ്കര...
അവളെന്നും , സുന്ദരി ആയിരുന്നു..
ഒരു വേനല്‍ കാല മഴ പോലെ ,
കാറ്റും കോളും നിറഞ്ഞ ആകാശം പോലെ...
വന്യതയുടെ സൌന്ദര്യം ... പ്രണയത്തിന്റെ സൌന്ദര്യം
ആ പുല്‍ മേടുകളില്‍ , അവളുടെ മടിയില്‍ മൂന്ന് സുന്ദര വര്‍ഷങ്ങള്‍ ..
ഓര്‍ക്കാനൊരുപാട് കൂട്ടുകാരും , പിന്നെ പറയാത്തൊരു പ്രണയവും ..
കീറ്റ്സിന്റെയും , ഷെല്ലിയുടെയും മഹത്വം വാഴ്ത്തുന്ന അധ്യാപകരും ,
അതിലൊട്ടും തന്നെ ശ്രധ്ദിക്കാത്ത ഞങ്ങളും ...
ഇന്നോര്‍ക്കാന്‍ ഒരു പാട് നല്ല ഓര്‍മ്മകള്‍ തന്ന , ശങ്കര..
പ്രണയത്തിന്റെ മാത്രം ഇടമായ ലൌവേര്‍സ് കോര്‍ണര്‍...
പിന്നെ ചായകുടിയുടെ മാസ്മര ലോകം , ബാബു ചേട്ടന്റെ ചായക്കട -
ലോകത്തെ എല്ല ആഗോള പ്രശ്നങ്ങള്‍ക്കും , പിന്നെ ചില്ലറ -
തല്ലുകള്‍ക്കും പരിഹാരം കണ്ടിരുന്ന സ്ഥലം ...
ഒരു നാടക സംവിധാനത്തിന്റെ ഒര്‍മ്മകള്‍ ....
അന്നു ലഭിച്ച , ഇന്നു വരേക്കും പിരിയാത്ത ഒരു സുഹ്രുദ് ബന്ധം ..
പിന്നെ ഇന്നും കണ്ടാല്‍ , അല്‍ഭുതത്തോടെ തിരിച്ചറിയുന്ന ചിലര്‍...
എല്ലാം ശങ്കരയില്‍ നിന്നും ...
No comments:
Post a Comment