വേണമൊരു യാത്ര
ദുരിതങ്ങള്‍ എനിക്ക് കുഴിമാടം തീര്‍ത്തൊര -
പച്ച മണ്ണിന്റെ നാട്ടിലേക്ക്...
വേണമൊരു യാത്ര
പ്രണയത്തിന്റെ അസുര ഭാവങ്ങള്‍ തകര്‍ത്താടി
വേഷങ്ങള്‍ അഴിച്ചുവച്ച കളിയരങ്ങ്ങ്ങിലെക്ക്
വേണമൊരു യാത്ര
ഓര്‍മ്മകള്‍ എന്‍ തലച്ചോറിലൊരു ശാപമായ് മാറി
ഒരു സ്തംബനതിന്റെ നിമിഷങ്ങളിലേക്ക്
വേണമൊരു യാത്ര
വാത്സല്യമൊരു ചെന്നിനായകത്തിന്റെ കയ്പ്പായി മാറി
എന്നെ വലിച്ചെറിഞ്ഞ ആ മാറിലേക്ക്
ഇരുട്ടിനെ വെല്ലുന്ന കറുപ്പായി മാറിയ
എന്റെ ജീവിതത്തിലെ ആഗ്രഹാങ്ങളിലെക്ക്
ഞാനെന്ന മനുഷ്യന്റെ രക്തം കുടിചെന്റെ ശവത്തെ
ദ്വേഷിച്ച സമൂഹത്തിലേക്ക്
എന്റെ ചിറകുകള്‍ അറിഞ്ഞുവീഴ്ത്തിയെന്നെ
ഒരു ഇഴ ജീവിയാക്കിയ എന്റെ ഭയങ്ങളിലെക്ക്
എന്റെ കണ്ണിനു ചുറ്റുമൊരു തിരശീല വീഴ്ത്തിയെന്‍
കാഴ്ച മറച്ചൊരു കലാലയത്തിലേക്ക് ..
മടക്കയാത്ര
വണ്ടിക്കൂലി ഇല്ലാത്ത , ഇടവേളകള്‍ ഇല്ലാത്ത
അനന്തതയിലെക്കൊരു മടക്കയാത്ര
വന്ന വഴികള്‍ പിന്നിട്ട ഒരു മടക്കയാത്ര
ആ മടക്കയാത്രയില്‍ എനിക്ക് കൂട്ടായി
വിലകൊടുത്തു വാങ്ങിയ കുറെ സ്വപ്‌നങ്ങള്‍
പിന്നെ എന്റെ കുറെ ആത്മ നൊമ്പരങ്ങള്‍ .
സതീഷ്
No comments:
Post a Comment