മരണത്തെ കാണാത്തവരുണ്ടോ.???
കണ്ട മരണത്തെക്കുറിച്ചു പറഞ്ഞവരുണ്ടൊ.??
മരണം..തുടക്കമാണോ.??
അതോ ഒടുക്കമോ.??
തുടക്കത്തിനും ഒടുക്കത്തിനും ഇടയിലുള്ളഒരു മുടി നാരിഴ ദൂരത്തിലെ മോക്ഷമോ.??
പ്രണയം മരണമാണത്രെ ,
“പ്രണയം ഒരാളുടെ മരണവും, മറ്റൊരാളുടെ ജനനവുമാവുന്നു”
ഇന്നു നീ കണ്ടതും, കേട്ടതും, എല്ലാം..ഇന്നു മരിക്കുന്നു..
നാളെ പുത്തന്‍ കാഴ്ചകള്‍, പുത്തന്‍ കേള്‍വ്വികള്‍.
മരണം ഓരോ നിമിഷത്തിലുമുണ്ട്.
നിമിഷങ്ങള്‍ മരിച്ച് മിനിട്ടുകളുംമിനിട്ടുകള്‍ മരിച്ച് മണിക്കൂറുകളും പിറവിയെടുക്കുന്നു.
മറവിയും ക്ഷണികമായ മരണമാണു…
ഓര്‍മ്മകളുടെ , മരണം…
പ്രഭാതത്തിലെ സൂര്യന്റെ ഉദയം - മരണം നിശയുടെ.
സന്ധ്യയില്‍ , സൂര്യന്റെ മരണം -ജനനം നിശയുടെ.
മരണം….