എന്റെ കാമിനി
അവളെന്നും എന്റെ കിടക്ക പങ്കിടുന്നവള്‍ -
മൃദുലമാം മേനി തന് സുഖം പകരുന്നവള്‍
എന്റെ ദുഖവും, കാമവും പങ്കിടുന്നവള്‍
അവളെന്റെ കാമിനി ..... .....
സുഖ ദുഃഖ ഭേദമന്യേ , എന്നെ പുണരുന്ന അവള്
നനവാര്‍ന്നോരെന്‍ കണ്ണ് നീരോപ്പുന്നവള്
രാത്രിയില്‍ , കുളിരുന്ന തണുപ്പില്‍
എന്റെ നഗ്നതയാസ്വധിക്കുന്നവള്
ഉരുകുന്ന രാത്രികളില്‍ , എന്നെ മാറി കിടക്കുന്നവള്‍
അവളെന്റെ കാമിനി .... ....
നിദ്ര തന് അന്ത്യത്തില്‍ ഞാനവളെ തഴയുമ്പോള്‍
എന്റെ മുഖം നോക്കി പുഞ്ചിരിക്കുന്നവള്‍
ആ പുഞ്ചിരിയിലെ വേദന കാണാതെ
നടന്നകലുന്ന ഞാനെന്ന കാമുകന്
തിരികെ വരുന്നതും കാത്തു , എന്നെ നിനച്ചു
കാത്തിരിക്കുന്നവള്‍ , പുഞ്ചിരി മായാതെ -
ക്ഷണിക്കുന്നവള്‍ , തന് മാറില്‍ ചായുറങ്ങാന്‍
പുല്കുവാന് ,ഒരു ചൂടിന്റെ സുഖം പകരുവാന്‍ ...
അവളെന്റെ കാമിനി ... ....
ഇന്നലെ എന്‍ കണ്ണില്‍ നിന്നടര്‍ന്ന മിഴിമുത്തുകള്‍
നനയിചിരുന്നുവോ , അവളുടെ കവിളുകള്‍
ഞാനിന്നു കാണുന്നു , എന്റെ കാമിനിയുടെ
മൃദുലമാം കവിളില്‍ നീര് മിഴി പാടുകള്‍
കോരിയെടുത്തവളെ ഞാന്‍ , സമാശ്വസിപ്പിച്ചു
പിന്നെ ......
തലയിണയുടെ , വിരി ഞാന്‍ മാറ്റി...
ഇവള് , ... ഇവളെന്റെ കാമിനി ...
സതീഷ്
5 comments:
ഇങ്ങനെയാരും തലയിണയെ സ്നേഹിച്ചിട്ടുണ്ടാവില്ലാ ആശംസകൾ
Ayye. Thalayanayude Kavarakshepam..............
Dussasana..................
വളരെ നല്ല കവിത.
nannayittundu
good
Post a Comment