ഓര്‍ക്കുവാന്‍ ഏറെയുണ്ടെങ്കിലും സഖി ...
ഓര്‍ക്കുന്നു ഞാനിന്നു , നീ തന്ന സുന്ദര രാവുകള്‍
പെയ്തൊഴിഞ്ഞ ആകാശത്തിന്‍ താഴെ -
മഴപെയ്തു നനഞ്ഞ മണ്ണിന്റെ ഗന്ധം പോലെ
നിന്നെ ച്ചുംബിക്കനാഞ്ഞ , എന്റെ നാസ നാളങ്ങളില്‍
നീ പകര്‍ന്നോരാ ഉന്മാദ ഗന്ധം.
വിറയാര്‍ന്ന വിരലുകള്‍ , കൂമ്പി അടഞ്ഞ നിന്‍ മിഴികള്‍ -
പിന്നെ എന്റെ മരിലോട്ടി ചേര്‍ന്ന നീയെന്ന പെണ്ണിനെ
ഹൃദയ താളം തെറ്റിയ നിമിഷങ്ങള്‍ -
പിന്നെ എന്നെ പുണര്‍ന്നു തളര്‍ന്നുറങ്ങിയ നീയെന്ന സ്ത്രീയെ
ഓര്‍ക്കുന്നു ഞാന്‍
എന്റെ രാവുകള്‍ പകലാക്കി മാറ്റിയ നിന്നെ
പിന്നെ , പകലുകള്‍ സ്വപ്ന തുല്യമാക്കിയ നിന്നെ
കണ്ടുമുട്ടി , അടുത്തറിഞ്ഞു ആരധനയായ്
ഒരു മനം തുറക്കലിന്റെ അന്ത്യത്തില്‍
എന്റെ കാമുകിയായ നീ
അറിയുന്നുവോ നീ ..???
നിനക്കായ് തുടിക്കുന്ന ആത്മാവിനെ ..???
നിനക്കായ് ത്രസിക്കുന്ന ശരീര കോശങ്ങളെ ..???
നിനക്കായ് അലയുന്ന മിഴികളെ..???
പിന്നെ എന്നെ ....?
നീ എന്റെ മാത്രമാവുന്നതും കാത്തിരിക്കുന്ന എന്നെ..???
സതീഷ്
1 comment:
ennikku sudheeshinte introduction ishtamaayi.kavtiha vaayichu nokiiyilla.karanam enikku kavithakale vilayiruthaan kazhilla.ellavidha bhaavukangalum.
Post a Comment