അങ്ങകലെ പുഴയുടെ ഇരമ്പല്‍ കേള്‍ക്കുന്നുണ്ടയിരുന്നു, നടന്നു നീങ്ങുന്ന നിഴലിനെ പിന്തുടര്‍ന്, ദൂരത്തെ കീഴടക്കി മുന്നേറുമ്പോള്‍ എനിക്കെന്തെന്നില്ലാത്ത സന്തോഷം തോന്നി.പ്രവാസ കാലം സമ്മാനിച്ച അണപ്പും കിതപ്പുമായി ഞാന്‍ നടന്നു..എന്റെ പെരിയാറിനെ ലകഷ്യമാക്കി... എന്നോ നഷ്ടപ്പെട്ടൊരു സുഹൃത്തിനെ കാണാനെന്ന വണ്ണം, അതെല്ലെങ്കില്‍ എട്ടു വര്‍ഷം കഴിഞ്ഞു എന്‍റെ പ്രണയിനിയെ കാണാന്‍ ഞാന്‍ കാലങ്ങള്‍ക്ക് മുന്‍പ് പോയത് പോലെ.... പതിനാലു കിലോമീറ്റര്‍ എനിക്കന്നു പതിനാലായിരം കാതങ്ങള്‍ പോലെ ആണ് തോന്നിയത്...ഇന്ന് ഞാന്‍ വീണ്ടും നടക്കുന്നു , അതെ മനസ്സോടെ... അവളെ കൂട്ടാതിരുന്നത് മനപൂര്‍വമായിരൂനു, അതിനോരുപാട് പരിഭവങ്ങളും കേട്ടു... ഈ പുഴയുടെ തീരതാനല്ലോ ഞാനും അവളും ഞങ്ങളുടെ പ്രണയ സ്വപ്‌നങ്ങള്‍ പങ്കുവച്ചത്..ഇന്നെനിക്കു തനിയെ പോകാനാണ് തോന്നിയത്..അതൊരിക്കലും എന്‍റെ ഭാര്യയുടെ സാമീപ്യം ഒഴിവാക്കാനയിരുന്നില്ല , പക്ഷെ എനിക്കിന്ന് എന്‍റെ പെരിയാറിനെ തനിച്ചു കാണണമെന്ന് തോന്നിയത് കൊണ്ടാവും ... എന്‍റെ പെരിയാര്‍.. വത്യതയുടെ സൌന്ദര്യം ഞാനാദ്യം കണ്ടതു ഇവളിലായിരുന്നു... എന്‍റെ ഓര്‍മ്മകളില്‍ പെരിയാര്‍ നിറഞ്ഞു നിന്നിരുന്നു...വീടിന്റെ മുറ്റം കടന്നു , ഇടവഴിയിലൂടെ നടന്നാല്‍ , ആധുനീക റോഡിന്‍റെ അസ്ഥി പഞ്ചരമെന്നു തോന്നിപ്പിക്കുന്ന വഴി.... കുത്തനെയുള്ള ഇറക്കം....ആ ഇറക്കം ചെന്നവസാനിക്കുത് പുഴയോട് ചേര്‍ന്ന് കിടക്കുന്ന കാട്ടിലാണ്..പിന്നെ അങ്ങോട്ട് ഇടവഴി..കാട് പിടിച്ച ആ വഴിയിലൂടെ നടന്നാല്‍ പലതരം കിളികളുടെ ശബ്ദങ്ങള്‍ കേളകം.. പ്പിന്നെ പേരറിയാത്ത കുറെ ചെടികളുടെ പഴങ്ങളും... പണ്ടെന്നോ നാവില്‍ വച്ച് മറന്ന കുറെ പഴങ്ങള്‍..ഞാന്‍ നടന്നു .. ഇടുഞ്ഞു പൊളിഞ്ഞ ഒരു കലുങ്കിന്റെ അടിയിലൂടെ ഒരു തോട്.. പുഴയില്‍ ചെന്നവസാനിക്കുന്ന ആ തോടില്‍ ഒരു ചെറിയ നീര്‍ ചാല്‍...അതിന്റെ ചുറ്റും കാട്ടു വള്ളികള്‍ പടര്‍ന്നു കിടക്കുന്നു...ഇവിടെ ഞാനും കൂട്ടുകാരും മണ്ണ് കൊണ്ട് അണ തീര്‍ത്തു , അത് തേവി പറ്റിച്ചു മീന്‍ പിടിക്കുമായിരുന്നു... ചേമ്പിലയില്‍ വെള്ളം നിറച്ചു , ആ പരല്‍ മീനുകളെ അതിലിട്ട് കുറെ നേരം കൊണ്ട് നടക്കും... , എന്നിട്ട് ആദ്യം കാണുന്ന കിണറ്റില്‍ ഉപേക്ഷിക്കും...ഞാനോര്‍ക്കുന്നു.. എന്‍റെ പ്രിയപ്പെട്ട കൂട്ടുകാരനെ.. പിന്നെ, എന്നും എന്‍റെ പിറകില്‍ നിന്നും മാറാതെ എന്നെ പിന്തുടരുന്ന എന്‍റെ അനിയനെ.... കുറച്ചു നേരം അവിടെ ഇരുന്നു... ഓര്‍മ്മകളില്‍ ഒരു കൂട്ടം കൂട്ടുകാരുടെ ആറാം മുഴങ്ങി , ഒരു പഴയ ക്രിക്കറ്റ് പിച്ചിന്റെ ഓര്‍മ്മ ... ഇന്നിവടെ അതിന്റെ അവസാന ശേചിപ്പികുല്‍ പോലും മായ്ക്കപ്പെട്ടിരിക്കുന്നു... തെങ്ങില്‍ കൈയ്യില്‍ തീര്‍ത്ത ബാറ്റും , പഴയ ചെരിപ്പില്‍ തുന്നിയ ബോളും .. ഒരു പഴയ ക്രിക്കറ്റ് കളിയുടെ ഓര്‍മ്മ എന്നിലെക്കടര്‍ന്നു വീണു ....സന്ധ്യ ആയതോടെ , ഞാന്‍ വീണ്ടും നടന്നു...ഒരാള്‍ക്ക് മാത്രം നടക്കാവുന്ന ഇടവഴി... ആരും നടക്കാത്തത് കൊണ്ടാവാം , ആ വഴികളിലേക്ക് കുട്ടി ചെടികള്‍ വളര്‍ന്നു കയറിയിരിക്കുന്നു.... ഓരോന്നിനെയും കൈകളാല്‍ തലോടി ഞാന്‍ നടന്നു ... ഒരു ചെറിയ കുന്നിന്റെ മുകളില്‍ നിന്നും നോക്കുന്ന പോലെ ,താഴെ എന്‍റെ പെരിയാര്‍... അവളോരുപാട് മാറിയിരിക്കുന്നു.. വെള്ളം വളരെ കുറവ്... ക്ഷീണിതനായ മനുഷ്യന്റെ ദേഹത്തെ എല്ലുകള്‍ പോലെ , പാറകള്‍ വെള്ളത്തില്‍ മുഴച്ചു നില്‍ക്കുന്നു.. എന്നാലും , അവള്‍ സുന്ദരി തന്നെ... ഞങ്ങള്‍ ആന പറ എന്ന് വിളിക്കുന്ന ആ പരയുടെ മുകളില്‍ ഞാനിരുന്നു... എന്‍റെ മുകളില്‍ , എനിക്ക് തണലെന്ന പോലെ പഴയ ആ പാല മരം.. പാല പൂക്കള്‍ടെ ഗന്ധം എനിക്ക് കിട്ടുന്നുണ്ടായിരുന്നു.... സൂര്യന്‍ അസ്തമിച്ചു തുടങ്ങിയിരിക്കുന്നു , പെരിയാറിന്റെ മാറില്‍ മുങ്ങി താഴുന്നത് പോലെ ... പുഴക്കക്കരെ വീട്ടില്‍ നിന്നും വെളിച്ചം പുഴയിലേക്ക് അരിച്ചിറങ്ങുന്നു.. ഞാനൊരു നിമിഷം വര്‍ഷങ്ങള്‍ പിറകിലോട്ടു പോയി...
അതിനിടയില്‍ മൊബൈല്‍ കരയാന്‍ തുടങ്ങി ... ഭാര്യയാണ് , വൈകുന്നതിന്റെ പരിഭവങ്ങള്‍... ധൃതിയില്‍ ഞാന്റെ ക്യാമറയില്‍ പെരിയാറിനെ പകര്‍ത്തി.. പിന്നെ തിരിച്ചു നടന്നു.. വീണ്ടും വരുമെന്ന പ്രതീക്ഷയോടെ....
ഞാനെടുത്ത ചിത്രങ്ങള്‍ ഇതിന്റെ കൂടെ പോസ്റ്റ് ചെയ്തിരിക്കുന്നു..
സതീഷ്
No comments:
Post a Comment