വേനല്‍ മഴ
അതിന്നെന്നില്‍ ഉണര്‍ത്തുന്നത് നിന്‍ ഓര്‍മ്മകള്‍ മാത്രം
നിന്‍ ഓര്‍മ്മകളിലൊരു മഴയായ് പെയ്തിറങ്ങാന്‍
ഈറന്‍ കാറ്റായി നിന്‍ കവിളുകള്‍ തലോടാന്‍
എന്‍ സ്നേഹ മഴയില്‍ നിന്നെ കുളിര്‍ക്കാന്‍
നിന്‍ പാദസരങ്ങളില്‍ അരുവിയായ് തലോടാന്‍
ഞാനിന്നൊരു വേനല്‍ മഴയായ് കാത്തു നില്‍പു ....
അങ്ങകലെ കത്തിയുരുകുന്ന വേനല്‍ ചൂടില്‍
നിന്നെ ഉരുക്കിയ നിദ്രകളില്‍
നീ കണ്ടുണര്‍ന്ന പേകിനാവുകളില്‍
നിന്നെ തലോടാന്‍ , പിന്നെ കുളിരേകി ഉറക്കാന്‍
ഞാനന്നൊരു വേനല്‍ മഴയായി
ആര്‍ത്തലച്ചു പെയ്യുമ്പോഴും,
പെയ്തൊഴിഞ്ഞു തീരുമ്പോഴും
നഷ്ട ബോധം എന്നെ തൊട്ടു തീണ്ടിയില്ല
നഷ്ടപ്പെട്ടോരെന്‍ ഈര്‍പ്പം നിന്നില്‍ കാണുമ്പോള്‍ , സഖി
വീണ്ടും വരും ഞാന്‍, നിന്നില്‍ പെയ്തൊഴിയാന്‍
ഒരു വേനല്‍ മഴയായി....
മഞ്ഞുതുള്ളി , ഒരു നിമിഷത്തിന്റെ മാത്രം ആയുസ്സുള്ള ഒന്നു. അതിന്റെ നൈര്‍മല്ല്യം , തണുപ്പ് , സുതാര്യത, അതെല്ലാം അതിന് മാത്രം സ്വന്തം. ഈ മഞ്ഞുതുള്ളി എന്റെതാണ് , എന്റേത് മാത്രം.. പിന്നെ എണ്ണത്തില്‍ വളരെ കുറഞ്ഞ നിങ്ങളുടെതും. ഇതിലൂടെ നോക്കിയാല്‍ നിങ്ങള്‍ക്ക് മഴവില്ല് കാണാം , ചിലപ്പോള്‍ ഇരുണ്ട ആകാശവും.
Tuesday, February 22, 2011
Tuesday, February 15, 2011
നിനവുകള്‍ !!!
നിനവുകള്‍ മറഞ്ഞൊരാ നിശകളില്‍ വെറുതെ നിനച്ചു ഞാന്‍ നിന്നെ...
തിരികെ വരാത്തൊരാ ദിനങ്ങളെന്‍ മനതാരില്‍ വെറുതെ നിറഞ്ഞു.
വെറുതെ എന്നറിഞ്ഞിട്ടും ,
അരുതെന്ന് പറഞ്ഞിട്ടും ,
എന്‍ മനം നിനക്കായ് കൊതിച്ചു
മനസ്സില്‍ നിറഞ്ഞൊര ആശകളെല്ലാം ഞാന്‍
വെറുതെ എന്‍ മനസ്സില്‍ കോറിയിട്ടു
ഒരു കവിതയായ്, പിന്നെ കാവ്യമായ് അതെന്നില്‍ നിറഞ്ഞിന്നോഴുകി
ആ പ്രണയ കാവ്യം , നിന്‍ കാതിലോതുവാന്‍ -
ഞാനൊരു കാറ്റിനെ കടമെടുത്തു...
കടലുകള്‍ക്കപ്പുരം, കരകള്‍ക്കുമപ്പുരം
ആ കാറ്റ് നിന്നെയും തേടിയെത്തി...
അറിയുന്നുവോ , നീ എന്‍ പ്രാണ ശ്വാസം...?
കേള്‍ക്കുന്നുവോ , നീ എന്‍ ഹൃദയ താളം ?
കാറ്റിനോടൊപ്പം പോരുവാന്‍ കൊതിച്ച ഞാന്‍
കാറ്റായി നിന്നെ പുണര്‍ന്നുവെങ്കില്‍...
ഒരു ജന്മമത്രയും ഞാന്‍ ചേര്‍ത്ത് വച്ചൊരാ
പ്രണയമെല്ലാം നിനക്കെകിയെങ്കില്‍
ഒരു കുഞ്ഞു തെന്നലായ് നിന്‍ മുടിയിഴകളില്‍ തലോടിയെങ്കില്‍
വിരഹത്തിന്‍ ചൂടില്‍ ഉരുകുന്ന ന്നിനില്‍
ഒരു മഞ്ഞുതുള്ളിയായ് ഞാന്‍ അലിഞ്ഞെങ്കില്‍
വിരഹമിന്നെന്നില്‍ , പടര്‍ത്തുന്ന വേദന
നിന്‍ മാറില്‍ കുറെ കണ്ണുനീര്‍ തുള്ളിയായ് അടര്‍ന്നു വീഴാന്‍
തിരികെ വരാത്തൊരാ ദിനങ്ങളെന്‍ മനതാരില്‍ വെറുതെ നിറഞ്ഞു.
വെറുതെ എന്നറിഞ്ഞിട്ടും ,
അരുതെന്ന് പറഞ്ഞിട്ടും ,
എന്‍ മനം നിനക്കായ് കൊതിച്ചു
മനസ്സില്‍ നിറഞ്ഞൊര ആശകളെല്ലാം ഞാന്‍
വെറുതെ എന്‍ മനസ്സില്‍ കോറിയിട്ടു
ഒരു കവിതയായ്, പിന്നെ കാവ്യമായ് അതെന്നില്‍ നിറഞ്ഞിന്നോഴുകി
ആ പ്രണയ കാവ്യം , നിന്‍ കാതിലോതുവാന്‍ -
ഞാനൊരു കാറ്റിനെ കടമെടുത്തു...
കടലുകള്‍ക്കപ്പുരം, കരകള്‍ക്കുമപ്പുരം
ആ കാറ്റ് നിന്നെയും തേടിയെത്തി...
അറിയുന്നുവോ , നീ എന്‍ പ്രാണ ശ്വാസം...?
കേള്‍ക്കുന്നുവോ , നീ എന്‍ ഹൃദയ താളം ?
കാറ്റിനോടൊപ്പം പോരുവാന്‍ കൊതിച്ച ഞാന്‍
കാറ്റായി നിന്നെ പുണര്‍ന്നുവെങ്കില്‍...
ഒരു ജന്മമത്രയും ഞാന്‍ ചേര്‍ത്ത് വച്ചൊരാ
പ്രണയമെല്ലാം നിനക്കെകിയെങ്കില്‍
ഒരു കുഞ്ഞു തെന്നലായ് നിന്‍ മുടിയിഴകളില്‍ തലോടിയെങ്കില്‍
വിരഹത്തിന്‍ ചൂടില്‍ ഉരുകുന്ന ന്നിനില്‍
ഒരു മഞ്ഞുതുള്ളിയായ് ഞാന്‍ അലിഞ്ഞെങ്കില്‍
വിരഹമിന്നെന്നില്‍ , പടര്‍ത്തുന്ന വേദന
നിന്‍ മാറില്‍ കുറെ കണ്ണുനീര്‍ തുള്ളിയായ് അടര്‍ന്നു വീഴാന്‍
Subscribe to:
Comments (Atom)