Wednesday, December 7, 2011

പ്രണയം

പ്രണയം !
ഒരു മഴവില്ലിന്‍റെ ചാരുതയോടെ,ഹൃദയകാശത്തിന്‍റെ ഉയരങ്ങളില്‍
ഞാന്‍ ദര്‍ശിച്ച വര്‍ണ്ണ കൂമ്പാരം..
അതായിരുന്നെന്‍ പ്രണയം.. നിറങ്ങളാല്‍ ഭരിതം
എന്‍റെ സ്വപങ്ങള്‍, ഒരു ക്യാന്‍വാസില്‍ കോറിയിട്ട ചായക്കൂട്ടുകള്‍ പോലെ-
എനിക്ക് മനസിലാകാത്ത ചിത്രങ്ങളായപ്പോള്‍...
നീ എനിക്കു പറഞ്ഞു തന്നു, ചിത്രങ്ങളിലെ പ്രണയം
നിന്‍ അധരങ്ങളിലെന്‍ അധരം പിടഞ്ഞ നാള്‍ , ഞാനറിഞ്ഞു
നിന്‍ അധരത്തിലെ ലാസ്യം, പിന്നെ മധുരം
എന്‍റെ ലോകം വളരെ ചുരുങ്ങി, പിന്നെയതൊരു വൃത്തമായ് മാറി
നീയും , ഞാനും പിന്നെ നിന്‍റെ അധരങ്ങളും!!
വഴി പിരിഞ്ഞെന്നോ നടന്ന നാള്‍ , ഞാന്‍ കണ്ടു -
നിറങ്ങള്‍ അതു നിന്നോടൊപ്പം നടന്നു നീങ്ങുതത്..
എനിക്ക്കെന്റെ നിറങ്ങള്‍ വീടും സമ്മാനിക്കുവാന്‍ -
നീ വന്നു, ഒരു സുഹൃത്തിന്‍റെ വേഷത്തില്‍-
എന്നിട്ടും കിട്ടാത്ത , നിറങ്ങള്‍ ഞാന്‍ കണ്ടു ... ഇന്ന് -
നീ എന്‍റെതു മാത്രമായ് , എന്‍ നെഞ്ചില്‍ ചായുറങ്ങിയ - രാവില്‍

സതീഷ്‌

Tuesday, February 22, 2011

വേനല്‍ മഴ

വേനല്‍ മഴ
അതിന്നെന്നില്‍ ഉണര്‍ത്തുന്നത് നിന്‍ ഓര്‍മ്മകള്‍ മാത്രം

നിന്‍ ഓര്‍മ്മകളിലൊരു മഴയായ് പെയ്തിറങ്ങാന്‍
ഈറന്‍ കാറ്റായി നിന്‍ കവിളുകള്‍ തലോടാന്‍
എന്‍ സ്നേഹ മഴയില്‍ നിന്നെ കുളിര്‍ക്കാന്‍
നിന്‍ പാദസരങ്ങളില്‍ അരുവിയായ് തലോടാന്‍

ഞാനിന്നൊരു വേനല്‍ മഴയായ് കാത്തു നില്‍പു ....

അങ്ങകലെ കത്തിയുരുകുന്ന വേനല്‍ ചൂടില്‍
നിന്നെ ഉരുക്കിയ നിദ്രകളില്‍
നീ കണ്ടുണര്‍ന്ന പേകിനാവുകളില്‍
നിന്നെ തലോടാന്‍ , പിന്നെ കുളിരേകി ഉറക്കാന്‍

ഞാനന്നൊരു വേനല്‍ മഴയായി

ആര്‍ത്തലച്ചു പെയ്യുമ്പോഴും,
പെയ്തൊഴിഞ്ഞു തീരുമ്പോഴും
നഷ്ട ബോധം എന്നെ തൊട്ടു തീണ്ടിയില്ല
നഷ്ടപ്പെട്ടോരെന്‍ ഈര്‍പ്പം നിന്നില്‍ കാണുമ്പോള്‍ , സഖി
വീണ്ടും വരും ഞാന്‍, നിന്നില്‍ പെയ്തൊഴിയാന്‍
ഒരു വേനല്‍ മഴയായി....

Tuesday, February 15, 2011

നിനവുകള്‍ !!!

നിനവുകള്‍ മറഞ്ഞൊരാ നിശകളില്‍ വെറുതെ നിനച്ചു ഞാന്‍ നിന്നെ...
തിരികെ വരാത്തൊരാ ദിനങ്ങളെന്‍ മനതാരില്‍ വെറുതെ നിറഞ്ഞു.
വെറുതെ എന്നറിഞ്ഞിട്ടും ,
അരുതെന്ന് പറഞ്ഞിട്ടും ,
എന്‍ മനം നിനക്കായ്‌ കൊതിച്ചു
മനസ്സില്‍ നിറഞ്ഞൊര ആശകളെല്ലാം ഞാന്‍
വെറുതെ എന്‍ മനസ്സില്‍ കോറിയിട്ടു
ഒരു കവിതയായ്, പിന്നെ കാവ്യമായ് അതെന്നില്‍ നിറഞ്ഞിന്നോഴുകി
ആ പ്രണയ കാവ്യം , നിന്‍ കാതിലോതുവാന്‍ -
ഞാനൊരു കാറ്റിനെ കടമെടുത്തു...
കടലുകള്‍ക്കപ്പുരം, കരകള്‍ക്കുമപ്പുരം
ആ കാറ്റ് നിന്നെയും തേടിയെത്തി...
അറിയുന്നുവോ , നീ എന്‍ പ്രാണ ശ്വാസം...?
കേള്‍ക്കുന്നുവോ , നീ എന്‍ ഹൃദയ താളം ?
കാറ്റിനോടൊപ്പം പോരുവാന്‍ കൊതിച്ച ഞാന്‍
കാറ്റായി നിന്നെ പുണര്‍ന്നുവെങ്കില്‍...
ഒരു ജന്മമത്രയും ഞാന്‍ ചേര്‍ത്ത് വച്ചൊരാ
പ്രണയമെല്ലാം നിനക്കെകിയെങ്കില്‍
ഒരു കുഞ്ഞു തെന്നലായ് നിന്‍ മുടിയിഴകളില്‍ തലോടിയെങ്കില്‍
വിരഹത്തിന്‍ ചൂടില്‍ ഉരുകുന്ന ന്നിനില്‍
ഒരു മഞ്ഞുതുള്ളിയായ് ഞാന്‍ അലിഞ്ഞെങ്കില്‍
വിരഹമിന്നെന്നില്‍ , പടര്‍ത്തുന്ന വേദന
നിന്‍ മാറില്‍ കുറെ കണ്ണുനീര്‍ തുള്ളിയായ് അടര്‍ന്നു വീഴാന്‍