Tuesday, July 7, 2009

നിന്നെ കാണാന്‍

നിന്നോട് ചൊല്ലാന്‍ എനിക്കിന്ന്‍ ഏറെയാണ്‌
ഇവയെന്നും എന്‍ മനതാരിലെ ദുഖമാണ്
അരുതേ എന്നോതി അണയുന്ന കാറ്റിനും
പെയ്തോഴിഞ്ഞി മണ്ണില്‍ അലിയുന്ന മഴക്കും
കത്തി നില്‍ക്കുന്നൊരാ പൊന്‍ വെയില്‍ തുണ്ടിനും
അന്യനാണ് , ഞാനിന്നന്യനാണ്......

പ്രവാസത്തിന്റെ ആളുന്ന തീയില്‍
വാടുന്ന , കൊഴിയുന്ന, ജീവിത യാത്രയില്‍ -
ദ്രുത താളങ്ങളില്‍ മിടിക്കുന്ന ഹൃദയവും
കണ്ണുനീര്‍ വറ്റിയ മിഴിതടങ്ങളും -
അലയുന്നു , തേടുന്നു , കരയുന്നു നിനക്കായ്‌
കഴിഞ്ഞ കാലമൊരു മരുപ്പച്ച മാത്രം
കഴിയുന്ന കാലമൊരു പേക്കൂത്ത് മാത്രം
വരാനിരിക്കുന്ന നാശത്തില്‍ അഗ്നിയില്‍ -
ഇന്നത്തെ നിമിഷം മാത്രമോ സത്യം.??

മുഖത്തു തുന്നിചെര്‍ത്തൊരു പുഞ്ചിരി അണിഞ്ഞു
അലക്കി വെളുപ്പിച്ച എന്‍ കുപ്പായമിട്ട്
ഇന്നു ഞാന്‍ നടക്കുന്നോരീ വഴികള്‍
ശൂന്യമാണ്... ഇന്നിവ കപടമാണ്
തളരാതെ , വീഴാതെ, ചാകാതെ എന്നെ
നടത്തുന്നതിന്നു നിന്‍ ഓര്‍മ്മയാണ്
ഇനിയെത്ര കാതങ്ങള്‍ നടക്കണം ഞാന്‍
ഇനിയെത്ര കടമ്പകള്‍ കടക്കണം ഞാന്‍
ഒരു നോക്ക് കാണാന്‍ - നിന്നെ ഒരു നോക്ക് കാണാന്‍
ഒരു അവധി കാലത്തിന്റെ മധുരം നുണയാന്‍ -
കളി പറഞ്ഞു നിന്‍ മാറില്‍ ചായാന്‍
മുറ്റത്തെ തൈമാവും , പുഴയും കാണാന്‍
കൊഴിയുന്ന മാമ്പഴ ഗന്ധം കിട്ടാന്‍
പിന്നെ .... നിന്നെ കാണാന്‍ ... എന്റെ പെരിയാറിനെ...

1 comment:

ശ്രീ said...

കൊള്ളാം