Saturday, May 9, 2009

ഇന്നലത്തെ മഴ!!

ഇന്നലെ പെയ്ത മഴയില്‍
കുളത്തില്‍ പെയ്തിറങ്ങിയ നക്ഷത്രങ്ങളില്‍
കല്പ്പടവുകളിലെ പാദ മുദ്രകളില്‍
നിന്റെ ആത്മാവലിഞ്ഞിരുന്നോ.??

നിന്റെ ജാലക വാതിലില്‍ , ജനലഴികളില്‍ പിടിച്ചു
പുറത്തേക്ക് നോക്കി നിന്ന നിന്റെ പുറകില്‍ ഞാനുണ്ടായിരുന്നു
ഇടി മിന്നലിന്റെ വെളിച്ചത്തില്‍ നിന്റെ മുഖം
കാറ്റില്‍ പറക്കുന്ന നിന്റെ മുടിയിഴകള്‍
നിന്റെ പിന്‍ കഴുത്തില്‍ എന്റെ മൃദു ചുംബനം
തിരിഞ്ഞു നോക്കിയ നിന്റെ മിഴികള്‍ നനവാര്‍ന്നിരുന്നോ ..??

ഇന്നലത്തെ മഴ...
ഇനിയുമെന്റെ ആത്മാവില്‍ പെയ്തിറങ്ങുന്നു
നിന്റെ കരങ്ങളില്‍ , എന്റെ മുഖം

തുറന്നിട്ട ജനലിലൂടെ മഴത്തുള്ളികള്‍ എത്തി നോക്കി
നിന്റെ മെത്തയില്‍ , നമുക്കിടയില്‍
വിളക്കുറങ്ങിയ മുറിയില്‍ , ഇന്നലെ ആദ്യമായ്‌ നീ എന്റെതായ്‌
കനവില്‍ ഞെട്ടി എണീറ്റ എന്നരുകില്‍ നീയുണ്ടായിരുന്നു
എന്റെ ഭ്രമങ്ങളെ ആട്ടിയോടിച്ച്, എന്നെ മാറോടടുക്കി ....

ഇന്നു രാവിലെ , കുളിച്ചു മുടിയില്‍ തുളസിക്കതിരുമായ്‌
നനഞ്ഞ തോര്‍ത്തിനാല്‍ മുടി കേട്ടിവെയ്ച്ച്
കയ്യില്‍ എനിക്കുള്ള ചായയുമായ്‌ നീ വന്നു വിളിക്കുമ്പോള്‍
ഞാന്‍ സ്വപ്നത്തിലായിരുന്നു..
പുറത്തേക്ക് നോക്കിയ ഞാന്‍ കണ്ടു

മഴ..... തീരാത്ത മഴ... നമ്മുടെ സ്നേഹം പോലെ.
പിന്നെ നിന്റെ കണ്ണിലെ നനവുപോലെ ,
കുളത്തിലെ കല്‍പ്പടവുകളില്‍ നക്ഷത്ര പൂക്കള്‍....!!!
സതീഷ്‌

4 comments:

Anonymous said...

മഴ..... തീരാത്ത മഴ... നമ്മുടെ സ്നേഹം പോലെ.
പിന്നെ നിന്റെ കണ്ണിലെ നനവുപോലെ ,
കുളത്തിലെ കല്‍പ്പടവുകളില്‍ നക്ഷത്ര പൂക്കള്‍....!!!

Nisha/ നിഷ said...

ഇന്നും ...
മഴപെയ്യുന്നുണ്ട്...

നിന്നരികിലെത്താന്‍..
നിന്നില്‍ പെയ്തൊഴിയാന്‍....
അവള്‍ ഒരു മഴയായ് തീരുമോ?

ഓഫ് ടോപിക്:
ഒരു വിധം എല്ലാ‍ം വായിച്ചു...
കമെന്റ് കണ്ടു വന്നതാണ്...
നന്നായെഴുതാനുള്ള ചിന്തകളുണ്ട്...
അതിനെ മനസിന്റെ ചൂളയിലിട്ടുരുക്കിയെടുക്കൂ...

പ്രണയം.. പ്രചോദനം മാത്രമാണ്...
എന്ന് തിരിച്ചറിയുക....

Anil cheleri kumaran said...

“മഴ..... തീരാത്ത മഴ... നമ്മുടെ സ്നേഹം പോലെ.“
കൊള്ളാം.

ലക്ഷ്യം തെറ്റിയ തോണി said...

👍