മഞ്ഞുതുള്ളി , ഒരു നിമിഷത്തിന്റെ മാത്രം ആയുസ്സുള്ള ഒന്നു. അതിന്റെ നൈര്‍മല്ല്യം , തണുപ്പ് , സുതാര്യത, അതെല്ലാം അതിന് മാത്രം സ്വന്തം. ഈ മഞ്ഞുതുള്ളി എന്റെതാണ് , എന്റേത് മാത്രം.. പിന്നെ എണ്ണത്തില്‍ വളരെ കുറഞ്ഞ നിങ്ങളുടെതും. ഇതിലൂടെ നോക്കിയാല്‍ നിങ്ങള്‍ക്ക് മഴവില്ല് കാണാം , ചിലപ്പോള്‍ ഇരുണ്ട ആകാശവും.
Sunday, March 22, 2009
ജീവിത യാഥാര്‍ത്ഥ്യങ്ങളെ തിരിച്ചറിയാന്‍,അവയെ ഉള്‍ക്കൊള്ളാന്‍ - ഒരു ശ്രമം.വഴിമുട്ടിപ്പോയ സ്വപ്നങ്ങളെ കോര്‍ത്തിണക്കാന്‍,വീണ്ടും സ്വപ്നം കാണാന്‍ ഒരു ശ്രമം.ഒരു സാധാരണക്കാരന്റെ സ്വപ്‌നങ്ങള്‍.കൊഴിഞ്ഞുവീണ ഓരോ നിമിഷവും ഏതോ ഒരു ലക്ഷ്യത്തിലേക്കുള്ള ചവിട്ടു പടിയായി കാണുന്ന ജീവിതം.അസ്തമന സൂര്യന്റെ കിരണങ്ങള്‍ ഹൃദയത്തില്‍ ഏറ്റു വാങ്ങി,താണ് പോകുന്ന സൂര്യനെ നോക്കി, അകന്നു പോകുന്ന സ്വപ്നങ്ങളെ നോക്കി,അരുതേ എന്നോതോന്ന എന്റെ ജീവിതം.നിരങ്ങുന്ന ചാരുകസേരയിലിരുന്നു പൊടി പിടിച്ച കണ്ണാടി തുടച്ചു മിനുക്കുമ്പോള്‍ അതില്‍ കുറെ കരിപിടിച്ച ഓര്‍മ്മകളും,സ്വപ്നങ്ങളും മാത്രം.
Subscribe to:
Post Comments (Atom)
No comments:
Post a Comment