എന്റെ കാമിനി
അവളെന്നും എന്റെ കിടക്ക പങ്കിടുന്നവള്‍ -
മൃദുലമാം മേനി തന്‍ സുഖം പകരുന്നവള്‍
എന്റെ ദുഖവും, കാമവും പങ്കിടുന്നവള്‍
അവളെന്റെ കാമിനി ..... .....
സുഖ ദുഃഖ ഭേദമന്യേ , എന്നെ പുണരുന്ന അവള്‍
നനവാര്‍ന്നോരെന്‍ കണ്ണ് നീരോപ്പുന്നവള്‍
രാത്രിയില്‍ , കുളിരുന്ന തണുപ്പില്‍
എന്റെ നഗ്നതയാസ്വധിക്കുന്നവള്‍
ഉരുകുന്ന രാത്രികളില്‍ , എന്നെ മാറി കിടക്കുന്നവള്‍
അവളെന്റെ കാമിനി .... ....
നിദ്ര തന്‍ അന്ത്യത്തില്‍ ഞാനവളെ തഴയുമ്പോള്‍
എന്റെ മുഖം നോക്കി പുഞ്ചിരിക്കുന്നവള്‍
ആ പുഞ്ചിരിയിലെ വേദന കാണാതെ
നടന്നകലുന്ന ഞാനെന്ന കാമുകന്‍
തിരികെ വരുന്നതും കാത്തു , എന്നെ നിനച്ചു
കാത്തിരിക്കുന്നവള്‍ , പുഞ്ചിരി മായാതെ -
ക്ഷണിക്കുന്നവള്‍ , തന്‍ മാറില്‍ ചായുറങ്ങാന്‍
പുല്‍കുവാന്‍ ,ഒരു ചൂടിന്റെ സുഖം പകരുവാന്‍ ...
അവളെന്റെ കാമിനി ... ....
ഇന്നലെ എന്‍ കണ്ണില്‍ നിന്നടര്‍ന്ന മിഴിമുത്തുകള്‍
നനയിചിരുന്നുവോ , അവളുടെ കവിളുകള്‍
ഞാനിന്നു കാണുന്നു , എന്റെ കാമിനിയുടെ
മൃദുലമാം കവിളില്‍ നീര്‍ മിഴി പാടുകള്‍
കോരിയെടുത്തവളെ ഞാന്‍ , സമാശ്വസിപ്പിച്ചു
പിന്നെ ......
തലയിണയുടെ , വിരി ഞാന്‍ മാറ്റി...
ഇവള്‍ , ... ഇവളെന്റെ കാമിനി ...
സതീഷ്
മഞ്ഞുതുള്ളി , ഒരു നിമിഷത്തിന്റെ മാത്രം ആയുസ്സുള്ള ഒന്നു. അതിന്റെ നൈര്‍മല്ല്യം , തണുപ്പ് , സുതാര്യത, അതെല്ലാം അതിന് മാത്രം സ്വന്തം. ഈ മഞ്ഞുതുള്ളി എന്റെതാണ് , എന്റേത് മാത്രം.. പിന്നെ എണ്ണത്തില്‍ വളരെ കുറഞ്ഞ നിങ്ങളുടെതും. ഇതിലൂടെ നോക്കിയാല്‍ നിങ്ങള്‍ക്ക് മഴവില്ല് കാണാം , ചിലപ്പോള്‍ ഇരുണ്ട ആകാശവും.
Monday, July 13, 2009
Tuesday, July 7, 2009
നിന്നെ കാണാന്‍
നിന്നോട് ചൊല്ലാന്‍ എനിക്കിന്ന്‍ ഏറെയാണ്
ഇവയെന്നും എന്‍ മനതാരിലെ ദുഖമാണ്
അരുതേ എന്നോതി അണയുന്ന കാറ്റിനും
പെയ്തോഴിഞ്ഞി മണ്ണില്‍ അലിയുന്ന മഴക്കും
കത്തി നില്‍ക്കുന്നൊരാ പൊന്‍ വെയില്‍ തുണ്ടിനും
അന്യനാണ് , ഞാനിന്നന്യനാണ്......
പ്രവാസത്തിന്റെ ആളുന്ന തീയില്‍
വാടുന്ന , കൊഴിയുന്ന, ജീവിത യാത്രയില്‍ -
ദ്രുത താളങ്ങളില്‍ മിടിക്കുന്ന ഹൃദയവും
കണ്ണുനീര്‍ വറ്റിയ മിഴിതടങ്ങളും -
അലയുന്നു , തേടുന്നു , കരയുന്നു നിനക്കായ്
കഴിഞ്ഞ കാലമൊരു മരുപ്പച്ച മാത്രം
കഴിയുന്ന കാലമൊരു പേക്കൂത്ത് മാത്രം
വരാനിരിക്കുന്ന നാശത്തില്‍ അഗ്നിയില്‍ -
ഇന്നത്തെ ഈ നിമിഷം മാത്രമോ സത്യം.??
മുഖത്തു തുന്നിചെര്‍ത്തൊരു പുഞ്ചിരി അണിഞ്ഞു
അലക്കി വെളുപ്പിച്ച എന്‍ കുപ്പായമിട്ട്
ഇന്നു ഞാന്‍ നടക്കുന്നോരീ വഴികള്‍
ശൂന്യമാണ്... ഇന്നിവ കപടമാണ്
തളരാതെ , വീഴാതെ, ചാകാതെ എന്നെ
നടത്തുന്നതിന്നു നിന്‍ ഓര്‍മ്മയാണ്
ഇനിയെത്ര കാതങ്ങള്‍ നടക്കണം ഞാന്‍
ഇനിയെത്ര കടമ്പകള്‍ കടക്കണം ഞാന്‍
ഒരു നോക്ക് കാണാന്‍ - നിന്നെ ഒരു നോക്ക് കാണാന്‍
ഒരു അവധി കാലത്തിന്റെ മധുരം നുണയാന്‍ -
കളി പറഞ്ഞു നിന്‍ മാറില്‍ ചായാന്‍
മുറ്റത്തെ തൈമാവും , പുഴയും കാണാന്‍
കൊഴിയുന്ന മാമ്പഴ ഗന്ധം കിട്ടാന്‍
പിന്നെ .... നിന്നെ കാണാന്‍ ... എന്റെ പെരിയാറിനെ...
ഇവയെന്നും എന്‍ മനതാരിലെ ദുഖമാണ്
അരുതേ എന്നോതി അണയുന്ന കാറ്റിനും
പെയ്തോഴിഞ്ഞി മണ്ണില്‍ അലിയുന്ന മഴക്കും
കത്തി നില്‍ക്കുന്നൊരാ പൊന്‍ വെയില്‍ തുണ്ടിനും
അന്യനാണ് , ഞാനിന്നന്യനാണ്......
പ്രവാസത്തിന്റെ ആളുന്ന തീയില്‍
വാടുന്ന , കൊഴിയുന്ന, ജീവിത യാത്രയില്‍ -
ദ്രുത താളങ്ങളില്‍ മിടിക്കുന്ന ഹൃദയവും
കണ്ണുനീര്‍ വറ്റിയ മിഴിതടങ്ങളും -
അലയുന്നു , തേടുന്നു , കരയുന്നു നിനക്കായ്
കഴിഞ്ഞ കാലമൊരു മരുപ്പച്ച മാത്രം
കഴിയുന്ന കാലമൊരു പേക്കൂത്ത് മാത്രം
വരാനിരിക്കുന്ന നാശത്തില്‍ അഗ്നിയില്‍ -
ഇന്നത്തെ ഈ നിമിഷം മാത്രമോ സത്യം.??
മുഖത്തു തുന്നിചെര്‍ത്തൊരു പുഞ്ചിരി അണിഞ്ഞു
അലക്കി വെളുപ്പിച്ച എന്‍ കുപ്പായമിട്ട്
ഇന്നു ഞാന്‍ നടക്കുന്നോരീ വഴികള്‍
ശൂന്യമാണ്... ഇന്നിവ കപടമാണ്
തളരാതെ , വീഴാതെ, ചാകാതെ എന്നെ
നടത്തുന്നതിന്നു നിന്‍ ഓര്‍മ്മയാണ്
ഇനിയെത്ര കാതങ്ങള്‍ നടക്കണം ഞാന്‍
ഇനിയെത്ര കടമ്പകള്‍ കടക്കണം ഞാന്‍
ഒരു നോക്ക് കാണാന്‍ - നിന്നെ ഒരു നോക്ക് കാണാന്‍
ഒരു അവധി കാലത്തിന്റെ മധുരം നുണയാന്‍ -
കളി പറഞ്ഞു നിന്‍ മാറില്‍ ചായാന്‍
മുറ്റത്തെ തൈമാവും , പുഴയും കാണാന്‍
കൊഴിയുന്ന മാമ്പഴ ഗന്ധം കിട്ടാന്‍
പിന്നെ .... നിന്നെ കാണാന്‍ ... എന്റെ പെരിയാറിനെ...
Subscribe to:
Comments (Atom)