Monday, May 28, 2012

പെരിയാറിലൂടെ

അങ്ങകലെ പുഴയുടെ ഇരമ്പല്‍ കേള്‍ക്കുന്നുണ്ടയിരുന്നു, നടന്നു നീങ്ങുന്ന നിഴലിനെ പിന്തുടര്‍ന്, ദൂരത്തെ കീഴടക്കി മുന്നേറുമ്പോള്‍ എനിക്കെന്തെന്നില്ലാത്ത സന്തോഷം തോന്നി.പ്രവാസ കാലം സമ്മാനിച്ച അണപ്പും കിതപ്പുമായി ഞാന്‍ നടന്നു..എന്റെ പെരിയാറിനെ ലകഷ്യമാക്കി... എന്നോ നഷ്ടപ്പെട്ടൊരു സുഹൃത്തിനെ കാണാനെന്ന വണ്ണം, അതെല്ലെങ്കില്‍ എട്ടു വര്‍ഷം കഴിഞ്ഞു എന്‍റെ പ്രണയിനിയെ കാണാന്‍ ഞാന്‍ കാലങ്ങള്‍ക്ക് മുന്‍പ് പോയത് പോലെ.... പതിനാലു കിലോമീറ്റര്‍ എനിക്കന്നു പതിനാലായിരം കാതങ്ങള്‍ പോലെ ആണ് തോന്നിയത്...ഇന്ന് ഞാന്‍ വീണ്ടും നടക്കുന്നു , അതെ മനസ്സോടെ... അവളെ കൂട്ടാതിരുന്നത്‌ മനപൂര്‍വമായിരൂനു, അതിനോരുപാട് പരിഭവങ്ങളും കേട്ടു... ഈ പുഴയുടെ തീരതാനല്ലോ ഞാനും അവളും ഞങ്ങളുടെ പ്രണയ സ്വപ്‌നങ്ങള്‍ പങ്കുവച്ചത്..ഇന്നെനിക്കു തനിയെ പോകാനാണ് തോന്നിയത്..അതൊരിക്കലും എന്‍റെ ഭാര്യയുടെ സാമീപ്യം ഒഴിവാക്കാനയിരുന്നില്ല , പക്ഷെ എനിക്കിന്ന് എന്‍റെ പെരിയാറിനെ തനിച്ചു കാണണമെന്ന് തോന്നിയത് കൊണ്ടാവും ... എന്‍റെ പെരിയാര്‍.. വത്യതയുടെ സൌന്ദര്യം ഞാനാദ്യം കണ്ടതു ഇവളിലായിരുന്നു... എന്‍റെ ഓര്‍മ്മകളില്‍ പെരിയാര്‍ നിറഞ്ഞു നിന്നിരുന്നു...വീടിന്റെ മുറ്റം കടന്നു , ഇടവഴിയിലൂടെ നടന്നാല്‍ , ആധുനീക റോഡിന്‍റെ അസ്ഥി പഞ്ചരമെന്നു തോന്നിപ്പിക്കുന്ന വഴി.... കുത്തനെയുള്ള ഇറക്കം....ആ ഇറക്കം ചെന്നവസാനിക്കുത് പുഴയോട് ചേര്‍ന്ന് കിടക്കുന്ന കാട്ടിലാണ്..പിന്നെ അങ്ങോട്ട്‌ ഇടവഴി..കാട് പിടിച്ച ആ വഴിയിലൂടെ നടന്നാല്‍ പലതരം കിളികളുടെ ശബ്ദങ്ങള്‍ കേളകം.. പ്പിന്നെ പേരറിയാത്ത കുറെ ചെടികളുടെ പഴങ്ങളും... പണ്ടെന്നോ നാവില്‍ വച്ച് മറന്ന കുറെ പഴങ്ങള്‍..ഞാന്‍ നടന്നു .. ഇടുഞ്ഞു പൊളിഞ്ഞ ഒരു കലുങ്കിന്റെ അടിയിലൂടെ ഒരു തോട്.. പുഴയില്‍ ചെന്നവസാനിക്കുന്ന ആ തോടില്‍ ഒരു ചെറിയ നീര്‍ ചാല്‍...അതിന്റെ ചുറ്റും കാട്ടു വള്ളികള്‍ പടര്‍ന്നു കിടക്കുന്നു...ഇവിടെ ഞാനും കൂട്ടുകാരും മണ്ണ് കൊണ്ട് അണ തീര്‍ത്തു , അത് തേവി പറ്റിച്ചു മീന്‍ പിടിക്കുമായിരുന്നു... ചേമ്പിലയില്‍ വെള്ളം നിറച്ചു , ആ പരല്‍ മീനുകളെ അതിലിട്ട് കുറെ നേരം കൊണ്ട് നടക്കും... , എന്നിട്ട് ആദ്യം കാണുന്ന കിണറ്റില്‍ ഉപേക്ഷിക്കും...ഞാനോര്‍ക്കുന്നു.. എന്‍റെ പ്രിയപ്പെട്ട കൂട്ടുകാരനെ.. പിന്നെ, എന്നും എന്‍റെ പിറകില്‍ നിന്നും മാറാതെ എന്നെ പിന്തുടരുന്ന എന്‍റെ അനിയനെ.... കുറച്ചു നേരം അവിടെ ഇരുന്നു... ഓര്‍മ്മകളില്‍ ഒരു കൂട്ടം കൂട്ടുകാരുടെ ആറാം മുഴങ്ങി , ഒരു പഴയ ക്രിക്കറ്റ്‌ പിച്ചിന്റെ ഓര്‍മ്മ ... ഇന്നിവടെ അതിന്റെ അവസാന ശേചിപ്പികുല്‍ പോലും മായ്ക്കപ്പെട്ടിരിക്കുന്നു... തെങ്ങില്‍ കൈയ്യില്‍ തീര്‍ത്ത ബാറ്റും , പഴയ ചെരിപ്പില്‍ തുന്നിയ ബോളും .. ഒരു പഴയ ക്രിക്കറ്റ്‌ കളിയുടെ ഓര്‍മ്മ എന്നിലെക്കടര്‍ന്നു വീണു ....സന്ധ്യ ആയതോടെ , ഞാന്‍ വീണ്ടും നടന്നു...ഒരാള്‍ക്ക്‌ മാത്രം നടക്കാവുന്ന ഇടവഴി... ആരും നടക്കാത്തത് കൊണ്ടാവാം , ആ വഴികളിലേക്ക് കുട്ടി ചെടികള്‍ വളര്‍ന്നു കയറിയിരിക്കുന്നു.... ഓരോന്നിനെയും കൈകളാല്‍ തലോടി ഞാന്‍ നടന്നു ... ഒരു ചെറിയ കുന്നിന്റെ മുകളില്‍ നിന്നും നോക്കുന്ന പോലെ ,താഴെ എന്‍റെ പെരിയാര്‍... അവളോരുപാട് മാറിയിരിക്കുന്നു.. വെള്ളം വളരെ കുറവ്... ക്ഷീണിതനായ മനുഷ്യന്റെ ദേഹത്തെ എല്ലുകള്‍ പോലെ , പാറകള്‍ വെള്ളത്തില്‍ മുഴച്ചു നില്‍ക്കുന്നു.. എന്നാലും , അവള്‍ സുന്ദരി തന്നെ... ഞങ്ങള്‍ ആന പറ എന്ന് വിളിക്കുന്ന ആ പരയുടെ മുകളില്‍ ഞാനിരുന്നു... എന്‍റെ മുകളില്‍ , എനിക്ക് തണലെന്ന പോലെ പഴയ ആ പാല മരം.. പാല പൂക്കള്‍ടെ ഗന്ധം എനിക്ക് കിട്ടുന്നുണ്ടായിരുന്നു.... സൂര്യന്‍ അസ്തമിച്ചു തുടങ്ങിയിരിക്കുന്നു , പെരിയാറിന്റെ മാറില്‍ മുങ്ങി താഴുന്നത് പോലെ ... പുഴക്കക്കരെ വീട്ടില്‍ നിന്നും വെളിച്ചം പുഴയിലേക്ക് അരിച്ചിറങ്ങുന്നു.. ഞാനൊരു നിമിഷം വര്‍ഷങ്ങള്‍ പിറകിലോട്ടു പോയി...

അതിനിടയില്‍ മൊബൈല്‍ കരയാന്‍ തുടങ്ങി ... ഭാര്യയാണ് , വൈകുന്നതിന്റെ പരിഭവങ്ങള്‍... ധൃതിയില്‍ ഞാന്റെ ക്യാമറയില്‍ പെരിയാറിനെ പകര്‍ത്തി.. പിന്നെ തിരിച്ചു നടന്നു.. വീണ്ടും വരുമെന്ന പ്രതീക്ഷയോടെ....

ഞാനെടുത്ത ചിത്രങ്ങള്‍ ഇതിന്റെ കൂടെ പോസ്റ്റ്‌ ചെയ്തിരിക്കുന്നു..

സതീഷ്‌

Wednesday, December 7, 2011

പ്രണയം

പ്രണയം !
ഒരു മഴവില്ലിന്‍റെ ചാരുതയോടെ,ഹൃദയകാശത്തിന്‍റെ ഉയരങ്ങളില്‍
ഞാന്‍ ദര്‍ശിച്ച വര്‍ണ്ണ കൂമ്പാരം..
അതായിരുന്നെന്‍ പ്രണയം.. നിറങ്ങളാല്‍ ഭരിതം
എന്‍റെ സ്വപങ്ങള്‍, ഒരു ക്യാന്‍വാസില്‍ കോറിയിട്ട ചായക്കൂട്ടുകള്‍ പോലെ-
എനിക്ക് മനസിലാകാത്ത ചിത്രങ്ങളായപ്പോള്‍...
നീ എനിക്കു പറഞ്ഞു തന്നു, ചിത്രങ്ങളിലെ പ്രണയം
നിന്‍ അധരങ്ങളിലെന്‍ അധരം പിടഞ്ഞ നാള്‍ , ഞാനറിഞ്ഞു
നിന്‍ അധരത്തിലെ ലാസ്യം, പിന്നെ മധുരം
എന്‍റെ ലോകം വളരെ ചുരുങ്ങി, പിന്നെയതൊരു വൃത്തമായ് മാറി
നീയും , ഞാനും പിന്നെ നിന്‍റെ അധരങ്ങളും!!
വഴി പിരിഞ്ഞെന്നോ നടന്ന നാള്‍ , ഞാന്‍ കണ്ടു -
നിറങ്ങള്‍ അതു നിന്നോടൊപ്പം നടന്നു നീങ്ങുതത്..
എനിക്ക്കെന്റെ നിറങ്ങള്‍ വീടും സമ്മാനിക്കുവാന്‍ -
നീ വന്നു, ഒരു സുഹൃത്തിന്‍റെ വേഷത്തില്‍-
എന്നിട്ടും കിട്ടാത്ത , നിറങ്ങള്‍ ഞാന്‍ കണ്ടു ... ഇന്ന് -
നീ എന്‍റെതു മാത്രമായ് , എന്‍ നെഞ്ചില്‍ ചായുറങ്ങിയ - രാവില്‍

സതീഷ്‌

Tuesday, February 22, 2011

വേനല്‍ മഴ

വേനല്‍ മഴ
അതിന്നെന്നില്‍ ഉണര്‍ത്തുന്നത് നിന്‍ ഓര്‍മ്മകള്‍ മാത്രം

നിന്‍ ഓര്‍മ്മകളിലൊരു മഴയായ് പെയ്തിറങ്ങാന്‍
ഈറന്‍ കാറ്റായി നിന്‍ കവിളുകള്‍ തലോടാന്‍
എന്‍ സ്നേഹ മഴയില്‍ നിന്നെ കുളിര്‍ക്കാന്‍
നിന്‍ പാദസരങ്ങളില്‍ അരുവിയായ് തലോടാന്‍

ഞാനിന്നൊരു വേനല്‍ മഴയായ് കാത്തു നില്‍പു ....

അങ്ങകലെ കത്തിയുരുകുന്ന വേനല്‍ ചൂടില്‍
നിന്നെ ഉരുക്കിയ നിദ്രകളില്‍
നീ കണ്ടുണര്‍ന്ന പേകിനാവുകളില്‍
നിന്നെ തലോടാന്‍ , പിന്നെ കുളിരേകി ഉറക്കാന്‍

ഞാനന്നൊരു വേനല്‍ മഴയായി

ആര്‍ത്തലച്ചു പെയ്യുമ്പോഴും,
പെയ്തൊഴിഞ്ഞു തീരുമ്പോഴും
നഷ്ട ബോധം എന്നെ തൊട്ടു തീണ്ടിയില്ല
നഷ്ടപ്പെട്ടോരെന്‍ ഈര്‍പ്പം നിന്നില്‍ കാണുമ്പോള്‍ , സഖി
വീണ്ടും വരും ഞാന്‍, നിന്നില്‍ പെയ്തൊഴിയാന്‍
ഒരു വേനല്‍ മഴയായി....

Tuesday, February 15, 2011

നിനവുകള്‍ !!!

നിനവുകള്‍ മറഞ്ഞൊരാ നിശകളില്‍ വെറുതെ നിനച്ചു ഞാന്‍ നിന്നെ...
തിരികെ വരാത്തൊരാ ദിനങ്ങളെന്‍ മനതാരില്‍ വെറുതെ നിറഞ്ഞു.
വെറുതെ എന്നറിഞ്ഞിട്ടും ,
അരുതെന്ന് പറഞ്ഞിട്ടും ,
എന്‍ മനം നിനക്കായ്‌ കൊതിച്ചു
മനസ്സില്‍ നിറഞ്ഞൊര ആശകളെല്ലാം ഞാന്‍
വെറുതെ എന്‍ മനസ്സില്‍ കോറിയിട്ടു
ഒരു കവിതയായ്, പിന്നെ കാവ്യമായ് അതെന്നില്‍ നിറഞ്ഞിന്നോഴുകി
ആ പ്രണയ കാവ്യം , നിന്‍ കാതിലോതുവാന്‍ -
ഞാനൊരു കാറ്റിനെ കടമെടുത്തു...
കടലുകള്‍ക്കപ്പുരം, കരകള്‍ക്കുമപ്പുരം
ആ കാറ്റ് നിന്നെയും തേടിയെത്തി...
അറിയുന്നുവോ , നീ എന്‍ പ്രാണ ശ്വാസം...?
കേള്‍ക്കുന്നുവോ , നീ എന്‍ ഹൃദയ താളം ?
കാറ്റിനോടൊപ്പം പോരുവാന്‍ കൊതിച്ച ഞാന്‍
കാറ്റായി നിന്നെ പുണര്‍ന്നുവെങ്കില്‍...
ഒരു ജന്മമത്രയും ഞാന്‍ ചേര്‍ത്ത് വച്ചൊരാ
പ്രണയമെല്ലാം നിനക്കെകിയെങ്കില്‍
ഒരു കുഞ്ഞു തെന്നലായ് നിന്‍ മുടിയിഴകളില്‍ തലോടിയെങ്കില്‍
വിരഹത്തിന്‍ ചൂടില്‍ ഉരുകുന്ന ന്നിനില്‍
ഒരു മഞ്ഞുതുള്ളിയായ് ഞാന്‍ അലിഞ്ഞെങ്കില്‍
വിരഹമിന്നെന്നില്‍ , പടര്‍ത്തുന്ന വേദന
നിന്‍ മാറില്‍ കുറെ കണ്ണുനീര്‍ തുള്ളിയായ് അടര്‍ന്നു വീഴാന്‍

Saturday, December 18, 2010

ഇന്നത്തെ ഞാന്‍

ഞാനറിയുന്നു ... എന്റെ ചുറ്റിനും നിറയുന്ന ശാപ വാക്കുകള്‍
ഞാനറിയുന്നു , എന്‍റെ ഹൃദയത്തിലെ മുറിവുകള്‍...
അതില്‍ നിന്നും ഒലിക്കുന്ന എന്‍റെ പ്രാണന്‍റെ നീരുറവ.

ഇനിയും , കുത്തുക .. മുറിവേല്‍പ്പിക്കുക ..
എന്‍റെ രക്തം വാര്‍ന്നോലിക്കട്ടെ -
പിന്നെ അതില്‍, നിങ്ങള്‍ വാര്‍ത്തെടുക്കുക ..
നിങ്ങളുടെ സ്വപ്ന സൌധങ്ങള്‍... എന്‍റെ ഹൃദയം ...
അതാകട്ടെ , നിങ്ങളുടെ സ്വീകരണ മുറിയിലെ കൌതുകം...

ഞാന്‍ ചെയ്തതെല്ലാം മറക്കുക... പിന്നെ ഉറക്കെ വിളിചോതുക -
ഞാനെന്ന മനുഷ്യന്റെ കുറ്റങ്ങള്‍ , പിന്നെ എന്‍റെ കുറവുകള്‍
എല്ലാവരും വെറുക്കുമ്പോള്‍ , പറഞ്ഞുണ്ടാക്കുക
എന്‍റെ ദോഷങ്ങള്‍

ഞാന്‍ ചെയ്തത് , അതാണേറ്റവും വലിയ തെറ്റ്..
ഞങ്ങളെ സ്നേഹിച്ചത് , നിങ്ങല്‍കായ് ജീവിച്ചത്
നിങ്ങള്‍കായൊരു സ്നേഹ സൌധം തീര്‍ത്തത് ...
വെറുക്കുക, കല്ലെറിയുക , പിന്നെ എന്നെ ക്രുശിക്കുക....
എന്‍റെ കാല്‍വരിയില്‍, ഒരിക്കലും വരാതിരിക്കുക...
ഓര്‍മ്മയുടെ ഒരു മെഴുകുതിരി കാലു പോലും തെളിക്കാതിരിക്കുക...
ഞാനവിടെ , ഒരു കാലൊച്ചയും കാതോര്‍ത് , നിങ്ങളെ പ്രതീക്ഷിക്കും...

സതീഷ്‌

Sunday, June 6, 2010

ആല്‍മര തണലില്‍


വഴിവക്കിലോരല്‍മര തണലില്‍
ഒരായിരം ഇലകള്‍ തന്‍ മര്‍മ്മരം കേട്ട് ഞാന്‍
ചൊല്ലുന്നതെന്തെന്നു കാതോര്‍തിരിക്കെ
എന്‍ മനതാരില്‍ നിറഞ്ഞു നിന്‍ രൂപം
നമ്മുടെ സുന്ദര പ്രണയ മുഹൂര്‍ത്തങ്ങള്‍ -
എന്‍ ഓര്‍മ്മയിലൊരു പൊന്‍ വസന്തമാകവേ
ഓര്‍ത്തു ഞാന്‍ , പിന്നെ ചിരിച്ചു ഞാന്‍
നിന്‍ വാക്കുകള്‍ , ആല്‍മര മര്‍മ്മരം പോലെ
അരികിലെന്നരികില്‍ , ഇരുന്നെന്റെ കാതില്‍ -
നീ ഓതിയോര പ്രണയ കാവ്യം
ഒരായിരം ആല്‍മര ഇലകള്‍ തന്‍ മര്‍മ്മരം
ഇന്നെന്‍ കാതില്‍ തേന്‍ മഴയായ്
നമ്മുടെ പ്രണയവും , മോഹങ്ങളും പിന്നെ
നാം പങ്കു വച്ചോര സ്വകാര്യതയും
ഒരാല്‍മരം പോലെ , സുന്ദരം , പിന്നെ ശബ്ദ മുഖരിതം
ഒരാല്‍മരം പോലെ , എന്‍ മനതാരില്‍ നിറഞ്ഞു നില്‍പ്പൂ


സതീഷ്‌

Tuesday, June 1, 2010

കാത്തിരിപ്പു

കാത്തിരിപ്പൊരു തുടര്‍ക്കഥ ആകുമ്പോള്‍
കാത്തിരിപ്പു ഞാന്‍
എന്തിനെന്നറിയാതെ വിങ്ങുന്ന മനസ്സിന് -
ഒരു തലോടലിന്‍ സ്വാന്തനം നിന്‍ ഓര്‍മ്മകള്‍ മാത്രം
അകലുന്ന ബന്ധങ്ങള്‍ - അടുക്കുന്ന ദുഖങ്ങള്‍
എന്നെന മനസ്സിനെ അലട്ടുന്നു
എത്ര നാളായ് കാത്തിരിപ്പു ഞാന്‍ - അരികില്‍ അണയാന്‍
പിന്നെ എന്റെ ദുഖങ്ങള്‍ നിന്നില്‍ ചൊരിയാന്‍
ഓര്‍മ്മകലൊരു അവധികാല ലഹരിയില്‍
എന്‍ കാത്തിരിപ്പൊരു ഭാരമാകുമെന്‍ മനസ്സില്‍
പ്രണയത്തിന്‍ സുഖവും - ദുഖവും ഇന്നെന്‍ മനസ്സിലെ അന്തെ വാസികള്‍
എന്നെ കരയിച്ച നിന്റെ വാക്കുകള്‍
പിന്നെ എന്നെ ആശ്വസിപ്പിച്ച നിന്‍ കര സ്പര്‍ശം
അറിയാതെ നിനക്കായ്‌ കൊതിക്കുന്നു ഞാന്‍
നിന്‍ മനസ്സിലെ സ്നേഹമാം മരുപ്പച്ചക്കായ്
ഞാനൊരു ശാപമെന്നോതിയ മനസ്സിന് - ആശ്വാസമേകാന്‍
ഞാനൊരു ഭാരമായോരെന്‍ ബന്ധു വലയത്തിനു ശാപ മോക്ഷം നല്‍കാന്‍
ഞാനെന്‍ മസ്സില്‍ കുഴിച്ചിട്ട എന്‍ മോഹങ്ങള്‍ക്ക് പുതുജീവന്‍ നല്‍കാന്‍
ഞാനിന്നു നിനക്കായ്‌ കാത്തിരിപ്പു
ഒരു തേങ്ങലിന്‍ ചീളുകള്‍ , എന്നിലടക്കുമ്പോള്‍
സ്നേഹമൊരു കപട നാടകമാകുമ്പോള്‍
എന്റെ ലോകം എന്നിലേക്ക്‌ ചുരുങ്ങുമ്പോള്‍
അടഞ്ഞ വാതിലുകളില്‍ ഞാന്‍ കൊട്ടി മടുക്കുമ്പോള്‍
ജീവിത പരീക്ഷമൊരു തീരാ പരീക്ഷ ആകുമ്പോള്‍
എന്റെ കാതിരുപ്പുകളെ ആട്ടിയകറ്റി നീ
വരുന്നതും കാത്തു ഞാനിരിപ്പൂ

സതീഷ്‌

Monday, May 31, 2010

മടക്കയാത്ര

വേണമൊരു യാത്ര
ദുരിതങ്ങള്‍ എനിക്ക് കുഴിമാടം തീര്‍ത്തൊര -
പച്ച മണ്ണിന്റെ നാട്ടിലേക്ക്...
വേണമൊരു യാത്ര
പ്രണയത്തിന്റെ അസുര ഭാവങ്ങള്‍ തകര്‍ത്താടി
വേഷങ്ങള്‍ അഴിച്ചുവച്ച കളിയരങ്ങ്ങ്ങിലെക്ക്
വേണമൊരു യാത്ര
ഓര്‍മ്മകള്‍ എന്‍ തലച്ചോറിലൊരു ശാപമായ് മാറി
ഒരു സ്തംബനതിന്റെ നിമിഷങ്ങളിലേക്ക്
വേണമൊരു യാത്ര
വാത്സല്യമൊരു ചെന്നിനായകത്തിന്റെ കയ്പ്പായി മാറി
എന്നെ വലിച്ചെറിഞ്ഞ ആ മാറിലേക്ക്
ഇരുട്ടിനെ വെല്ലുന്ന കറുപ്പായി മാറിയ
എന്റെ ജീവിതത്തിലെ ആഗ്രഹാങ്ങളിലെക്ക്
ഞാനെന്ന മനുഷ്യന്റെ രക്തം കുടിചെന്റെ ശവത്തെ
ദ്വേഷിച്ച സമൂഹത്തിലേക്ക്
എന്റെ ചിറകുകള്‍ അറിഞ്ഞുവീഴ്ത്തിയെന്നെ
ഒരു ഇഴ ജീവിയാക്കിയ എന്റെ ഭയങ്ങളിലെക്ക്
എന്റെ കണ്ണിനു ചുറ്റുമൊരു തിരശീല വീഴ്ത്തിയെന്‍
കാഴ്ച മറച്ചൊരു കലാലയത്തിലേക്ക് ..
മടക്കയാത്ര
വണ്ടിക്കൂലി ഇല്ലാത്ത , ഇടവേളകള്‍ ഇല്ലാത്ത
അനന്തതയിലെക്കൊരു മടക്കയാത്ര
വന്ന വഴികള്‍ പിന്നിട്ട ഒരു മടക്കയാത്ര
ആ മടക്കയാത്രയില്‍ എനിക്ക് കൂട്ടായി
വിലകൊടുത്തു വാങ്ങിയ കുറെ സ്വപ്‌നങ്ങള്‍
പിന്നെ എന്റെ കുറെ ആത്മ നൊമ്പരങ്ങള്‍ .

സതീഷ്‌

Tuesday, February 16, 2010

ശങ്കര

ശങ്കര...
അവളെന്നും , സുന്ദരി ആയിരുന്നു..
ഒരു വേനല്‍ കാല മഴ പോലെ ,
കാറ്റും കോളും നിറഞ്ഞ ആകാശം പോലെ...
വന്യതയുടെ സൌന്ദര്യം ... പ്രണയത്തിന്റെ സൌന്ദര്യം

ആ പുല്‍ മേടുകളില്‍ , അവളുടെ മടിയില്‍ മൂന്ന് സുന്ദര വര്‍ഷങ്ങള്‍ ..
ഓര്‍ക്കാനൊരുപാട് കൂട്ടുകാരും , പിന്നെ പറയാത്തൊരു പ്രണയവും ..
കീറ്റ്സിന്റെയും , ഷെല്ലിയുടെയും മഹത്വം വാഴ്ത്തുന്ന അധ്യാപകരും ,
അതിലൊട്ടും തന്നെ ശ്രധ്ദിക്കാത്ത ഞങ്ങളും ...

ഇന്നോര്‍ക്കാന്‍ ഒരു പാട് നല്ല ഓര്‍മ്മകള്‍ തന്ന , ശങ്കര..
പ്രണയത്തിന്റെ മാത്രം ഇടമായ ലൌവേര്‍സ് കോര്‍ണര്‍...
പിന്നെ ചായകുടിയുടെ മാസ്മര ലോകം , ബാബു ചേട്ടന്റെ ചായക്കട -
ലോകത്തെ എല്ല ആഗോള പ്രശ്നങ്ങള്‍ക്കും , പിന്നെ ചില്ലറ -
തല്ലുകള്‍ക്കും പരിഹാരം കണ്ടിരുന്ന സ്ഥലം ...
ഒരു നാടക സംവിധാനത്തിന്റെ ഒര്‍മ്മകള്‍ ....
അന്നു ലഭിച്ച , ഇന്നു വരേക്കും പിരിയാത്ത ഒരു സുഹ്രുദ് ബന്ധം ..
പിന്നെ ഇന്നും കണ്ടാല്‍ , അല്‍ഭുതത്തോടെ തിരിച്ചറിയുന്ന ചിലര്‍...
എല്ലാം ശങ്കരയില്‍ നിന്നും ...

യാത്ര

ഞാന്‍ നടന്ന വഴികള്‍ ...
പിന്നിട്ട കാലങ്ങളും , ദേശങ്ങളും ..
യാത്രയൊരു ,തിരിച്ചുവരവാകുന്നു - ജീവിതത്തിലേക്ക്
ചില , മരവിച്ച ഒര്‍മ്മകള്‍ പാളി വീഴുന്ന
ജീവിതത്തിലെ വിടവുകള്‍ ...
അതിലൂടെ അരിച്ചെത്തുന്ന വെളിച്ചത്തില്‍
എന്റെ മനസിന്റെ ഭിത്തികളില്‍ വന്നു വീഴുന്ന - നിഴലുകള്‍
ആ വെളിച്ചത്തില്‍ നിന്നും നിറങ്ങള്‍ ഉണ്ടാകുമെന്ന് -
ആരാണെന്നെ പഠിപ്പിച്ചത്  .???
ആ മുഖം നിന്റേതാണോ .??
എന്നെ സ്വപ്നം കാണന്‍ പഠിപ്പിച്ച , നിറങ്ങളെ സ്നേഹിക്കാന്‍ പഠിപ്പിച്ച -
നിന്റെ മുഖം ..
അതിനിന്ന് , വാന്‍ ഗോഗിന്റെ സൂര്യകാന്തിപ്പൂക്കളുടെ -
ചന്തമുണ്ടായിരുന്നു...
യാത്രയുടെ ഇടയില്‍ മാറി കയറുന്ന വണ്ടികള്‍ പോലെ -
ഞാന്‍ കയറിയിറങ്ങിയ , കണ്ടുമുട്ടിയ എല്ലാവരിലും -
ഞാന്‍ നിന്റെ മുഖം കണ്ടിരുന്നു ...

യാത്രകള്‍ എനിക്കങ്ങനെ പ്രിയപ്പെട്ടതായി ...
യാത്രകളില്‍ ഞാനറിയാതെ , നീയും എന്റെ സഹയാത്രികയായ്
എന്നോ , തിരിച്ചു വന്ന എന്റെ വരവും കാത്തു നീയുണ്ടായിരുന്നു...
നാമന്ന് ആദ്യമായ് കണ്ടുമുട്ടിയ ആ ചെമ്പക ചോട്ടില്‍

അതു വിട പറയാനാകുമെന്നു കരുതിയ എനിക്കു തെറ്റി...
നീ.... നീ അന്നു വന്നത് എന്നെ ... എന്നെ-
എന്റെ യാത്രകളിലേക്കു കൂട്ടിക്കൊണ്ടു പോകാനായിരുന്നില്ലേ...???
എന്റെ പ്രിയപ്പെട്ട യാത്രകളിലേക്ക്.....

Wednesday, December 2, 2009

ഓര്‍മ്മകള്‍..

ഓര്‍ക്കുവാന്‍ ഏറെയുണ്ടെങ്കിലും  സഖി ... 
ഓര്‍ക്കുന്നു ഞാനിന്നു , നീ തന്ന സുന്ദര രാവുകള്‍
പെയ്തൊഴിഞ്ഞ ആകാശത്തിന്‍ താഴെ -
മഴപെയ്തു നനഞ്ഞ മണ്ണിന്റെ ഗന്ധം പോലെ  
നിന്നെ ച്ചുംബിക്കനാഞ്ഞ , എന്റെ നാസ നാളങ്ങളില്‍ 
നീ പകര്‍ന്നോരാ ഉന്മാദ ഗന്ധം.
വിറയാര്‍ന്ന വിരലുകള്‍ , കൂമ്പി അടഞ്ഞ നിന്‍ മിഴികള്‍ -
പിന്നെ എന്റെ മരിലോട്ടി ചേര്‍ന്ന നീയെന്ന പെണ്ണിനെ 
ഹൃദയ താളം തെറ്റിയ നിമിഷങ്ങള്‍ -  
പിന്നെ എന്നെ പുണര്‍ന്നു തളര്‍ന്നുറങ്ങിയ നീയെന്ന സ്ത്രീയെ 
ഓര്‍ക്കുന്നു ഞാന്‍ 
എന്റെ രാവുകള്‍ പകലാക്കി മാറ്റിയ നിന്നെ 
പിന്നെ , പകലുകള്‍ സ്വപ്ന തുല്യമാക്കിയ നിന്നെ 
കണ്ടുമുട്ടി , അടുത്തറിഞ്ഞു ആരധനയായ് 
ഒരു മനം തുറക്കലിന്റെ അന്ത്യത്തില്‍
എന്റെ കാമുകിയായ നീ 
അറിയുന്നുവോ നീ ..???
നിനക്കായ്‌ തുടിക്കുന്ന ആത്മാവിനെ ..???
നിനക്കായ്‌ ത്രസിക്കുന്ന ശരീര കോശങ്ങളെ ..???
നിനക്കായ്‌ അലയുന്ന മിഴികളെ..??? 
പിന്നെ എന്നെ ....?
നീ എന്റെ മാത്രമാവുന്നതും കാത്തിരിക്കുന്ന എന്നെ..???


                            സതീഷ്‌

Monday, July 13, 2009

ഇവളെന്റെ കാമിനി ...

എന്റെ കാമിനി
അവളെന്നും എന്റെ കിടക്ക പങ്കിടുന്നവള്‍ -
മൃദുലമാം മേനി തന്‍ സുഖം പകരുന്നവള്‍
എന്റെ ദുഖവും, കാമവും പങ്കിടുന്നവള്‍
അവളെന്റെ കാമിനി ..... .....

സുഖ ദുഃഖ ഭേദമന്യേ , എന്നെ പുണരുന്ന അവള്‍
നനവാര്‍ന്നോരെന്‍ കണ്ണ് നീരോപ്പുന്നവള്‍
രാത്രിയില്‍ , കുളിരുന്ന തണുപ്പില്‍
എന്റെ നഗ്നതയാസ്വധിക്കുന്നവള്‍
ഉരുകുന്ന രാത്രികളില്‍ , എന്നെ മാറി കിടക്കുന്നവള്‍
അവളെന്റെ കാമിനി .... ....
നിദ്ര തന്‍ അന്ത്യത്തില്‍ ഞാനവളെ തഴയുമ്പോള്‍
എന്റെ മുഖം നോക്കി പുഞ്ചിരിക്കുന്നവള്‍
ആ പുഞ്ചിരിയിലെ വേദന കാണാതെ
നടന്നകലുന്ന ഞാനെന്ന കാമുകന്‍
തിരികെ വരുന്നതും കാത്തു , എന്നെ നിനച്ചു
കാത്തിരിക്കുന്നവള്‍ , പുഞ്ചിരി മായാതെ -
ക്ഷണിക്കുന്നവള്‍ , തന്‍ മാറില്‍ ചായുറങ്ങാന്‍
പുല്‍കുവാന്‍ ,ഒരു ചൂടിന്റെ സുഖം പകരുവാന്‍ ...
അവളെന്റെ കാമിനി ... ....
ഇന്നലെ എന്‍ കണ്ണില്‍ നിന്നടര്‍ന്ന മിഴിമുത്തുകള്‍
നനയിചിരുന്നുവോ , അവളുടെ കവിളുകള്‍
ഞാനിന്നു കാണുന്നു , എന്റെ കാമിനിയുടെ
മൃദുലമാം കവിളില്‍ നീര്‍ മിഴി പാടുകള്‍
കോരിയെടുത്തവളെ ഞാന്‍ , സമാശ്വസിപ്പിച്ചു
പിന്നെ ......

തലയിണയുടെ , വിരി ഞാന്‍ മാറ്റി...
ഇവള്‍ , ... ഇവളെന്റെ കാമിനി ...

സതീഷ്‌

Tuesday, July 7, 2009

നിന്നെ കാണാന്‍

നിന്നോട് ചൊല്ലാന്‍ എനിക്കിന്ന്‍ ഏറെയാണ്‌
ഇവയെന്നും എന്‍ മനതാരിലെ ദുഖമാണ്
അരുതേ എന്നോതി അണയുന്ന കാറ്റിനും
പെയ്തോഴിഞ്ഞി മണ്ണില്‍ അലിയുന്ന മഴക്കും
കത്തി നില്‍ക്കുന്നൊരാ പൊന്‍ വെയില്‍ തുണ്ടിനും
അന്യനാണ് , ഞാനിന്നന്യനാണ്......

പ്രവാസത്തിന്റെ ആളുന്ന തീയില്‍
വാടുന്ന , കൊഴിയുന്ന, ജീവിത യാത്രയില്‍ -
ദ്രുത താളങ്ങളില്‍ മിടിക്കുന്ന ഹൃദയവും
കണ്ണുനീര്‍ വറ്റിയ മിഴിതടങ്ങളും -
അലയുന്നു , തേടുന്നു , കരയുന്നു നിനക്കായ്‌
കഴിഞ്ഞ കാലമൊരു മരുപ്പച്ച മാത്രം
കഴിയുന്ന കാലമൊരു പേക്കൂത്ത് മാത്രം
വരാനിരിക്കുന്ന നാശത്തില്‍ അഗ്നിയില്‍ -
ഇന്നത്തെ നിമിഷം മാത്രമോ സത്യം.??

മുഖത്തു തുന്നിചെര്‍ത്തൊരു പുഞ്ചിരി അണിഞ്ഞു
അലക്കി വെളുപ്പിച്ച എന്‍ കുപ്പായമിട്ട്
ഇന്നു ഞാന്‍ നടക്കുന്നോരീ വഴികള്‍
ശൂന്യമാണ്... ഇന്നിവ കപടമാണ്
തളരാതെ , വീഴാതെ, ചാകാതെ എന്നെ
നടത്തുന്നതിന്നു നിന്‍ ഓര്‍മ്മയാണ്
ഇനിയെത്ര കാതങ്ങള്‍ നടക്കണം ഞാന്‍
ഇനിയെത്ര കടമ്പകള്‍ കടക്കണം ഞാന്‍
ഒരു നോക്ക് കാണാന്‍ - നിന്നെ ഒരു നോക്ക് കാണാന്‍
ഒരു അവധി കാലത്തിന്റെ മധുരം നുണയാന്‍ -
കളി പറഞ്ഞു നിന്‍ മാറില്‍ ചായാന്‍
മുറ്റത്തെ തൈമാവും , പുഴയും കാണാന്‍
കൊഴിയുന്ന മാമ്പഴ ഗന്ധം കിട്ടാന്‍
പിന്നെ .... നിന്നെ കാണാന്‍ ... എന്റെ പെരിയാറിനെ...

Saturday, May 9, 2009

ഇന്നലത്തെ മഴ!!

ഇന്നലെ പെയ്ത മഴയില്‍
കുളത്തില്‍ പെയ്തിറങ്ങിയ നക്ഷത്രങ്ങളില്‍
കല്പ്പടവുകളിലെ പാദ മുദ്രകളില്‍
നിന്റെ ആത്മാവലിഞ്ഞിരുന്നോ.??

നിന്റെ ജാലക വാതിലില്‍ , ജനലഴികളില്‍ പിടിച്ചു
പുറത്തേക്ക് നോക്കി നിന്ന നിന്റെ പുറകില്‍ ഞാനുണ്ടായിരുന്നു
ഇടി മിന്നലിന്റെ വെളിച്ചത്തില്‍ നിന്റെ മുഖം
കാറ്റില്‍ പറക്കുന്ന നിന്റെ മുടിയിഴകള്‍
നിന്റെ പിന്‍ കഴുത്തില്‍ എന്റെ മൃദു ചുംബനം
തിരിഞ്ഞു നോക്കിയ നിന്റെ മിഴികള്‍ നനവാര്‍ന്നിരുന്നോ ..??

ഇന്നലത്തെ മഴ...
ഇനിയുമെന്റെ ആത്മാവില്‍ പെയ്തിറങ്ങുന്നു
നിന്റെ കരങ്ങളില്‍ , എന്റെ മുഖം

തുറന്നിട്ട ജനലിലൂടെ മഴത്തുള്ളികള്‍ എത്തി നോക്കി
നിന്റെ മെത്തയില്‍ , നമുക്കിടയില്‍
വിളക്കുറങ്ങിയ മുറിയില്‍ , ഇന്നലെ ആദ്യമായ്‌ നീ എന്റെതായ്‌
കനവില്‍ ഞെട്ടി എണീറ്റ എന്നരുകില്‍ നീയുണ്ടായിരുന്നു
എന്റെ ഭ്രമങ്ങളെ ആട്ടിയോടിച്ച്, എന്നെ മാറോടടുക്കി ....

ഇന്നു രാവിലെ , കുളിച്ചു മുടിയില്‍ തുളസിക്കതിരുമായ്‌
നനഞ്ഞ തോര്‍ത്തിനാല്‍ മുടി കേട്ടിവെയ്ച്ച്
കയ്യില്‍ എനിക്കുള്ള ചായയുമായ്‌ നീ വന്നു വിളിക്കുമ്പോള്‍
ഞാന്‍ സ്വപ്നത്തിലായിരുന്നു..
പുറത്തേക്ക് നോക്കിയ ഞാന്‍ കണ്ടു

മഴ..... തീരാത്ത മഴ... നമ്മുടെ സ്നേഹം പോലെ.
പിന്നെ നിന്റെ കണ്ണിലെ നനവുപോലെ ,
കുളത്തിലെ കല്‍പ്പടവുകളില്‍ നക്ഷത്ര പൂക്കള്‍....!!!
സതീഷ്‌

Tuesday, April 28, 2009

കണ്ടതും , കാണാത്തതും

കാണാത്ത കാഴ്ചകള്‍ -
പറയാത്ത വാക്കുകള്‍ -
കേള്‍ക്കാത്ത കേള്‍വികള്‍ -
അറിയാത്ത സത്യങ്ങള്‍ -
പിന്നെ
കണ്ട കാഴ്ചകള്‍
പറഞ്ഞ വാക്കുകള്‍
കേട്ട കേള്‍വികള്‍
അറിഞ്ഞ സത്യങ്ങള്‍
ഇവയ്ക്കൊരു ബന്ധമുണ്ട് -

കണ്ട കാഴ്ചകള്‍ കാഴ്ചകളല്ല -
മറിച്ച് കണ്ടു മറന്ന ഓര്‍മ്മകളാണ്.
പറഞ്ഞ വാക്കുകള്‍ വാക്കുകളല്ല -
മറിച്ച് പറഞ്ഞു തീര്‍ത്ത ശബ്ദങ്ങളാണ്.
കേട്ട കേള്‍വികള്‍ കേള്‍വികളല്ല -
മറിച്ച് കേട്ടു മറന്ന പഴംപാട്ടുകളാണ്.
അറിഞ്ഞ സത്യങ്ങള്‍ സത്യങ്ങളല്ല
മറിച്ച് തുറക്കപ്പെട്ട രഹസ്യങ്ങളാണ്.

ഇനി പറയുക -
കേട്ടത് കേള്‍ക്കണോ ..?? അതോ, കേള്‍ക്കാത്തത് കേള്‍ക്കണോ .??
കണ്ടത് കാണണോ..?? അതോ , കാണാത്തത് കാണണോ.??
പറഞ്ഞതു പറയണോ..?? അതോ , പറയാത്തത് പറയണോ.??
അറിഞ്ഞതിനെ അറിയണോ..?? അതോ , അറിയാത്തതിനെ അറിയണോ..??

ഇതാണ് നാം ആഗ്രഹിക്കുന്ന മാറ്റത്തിന്റെ സത്യം..
അറിയാനുള്ള ത്വര , കാരണവും ഇതു തന്നെ

-സതീഷ്‌

Saturday, April 25, 2009

മരണം….

മരണത്തെ കാണാത്തവരുണ്ടോ.???

കണ്ട മരണത്തെക്കുറിച്ചു പറഞ്ഞവരുണ്ടൊ.??
മരണം..തുടക്കമാണോ.??

അതോ ഒടുക്കമോ.??

തുടക്കത്തിനും ഒടുക്കത്തിനും ഇടയിലുള്ളഒരു മുടി നാരിഴ ദൂരത്തിലെ മോക്ഷമോ.??

പ്രണയം മരണമാണത്രെ ,

“പ്രണയം ഒരാളുടെ മരണവും, മറ്റൊരാളുടെ ജനനവുമാവുന്നു”
ഇന്നു നീ കണ്ടതും, കേട്ടതും, എല്ലാം..ഇന്നു മരിക്കുന്നു..

നാളെ പുത്തന്‍ കാഴ്ചകള്‍, പുത്തന്‍ കേള്‍വ്വികള്‍.

മരണം ഓരോ നിമിഷത്തിലുമുണ്ട്.

നിമിഷങ്ങള്‍ മരിച്ച് മിനിട്ടുകളുംമിനിട്ടുകള്‍ മരിച്ച് മണിക്കൂറുകളും പിറവിയെടുക്കുന്നു.

മറവിയും ക്ഷണികമായ മരണമാണു…

ഓര്‍മ്മകളുടെ , മരണം…

പ്രഭാതത്തിലെ സൂര്യന്റെ ഉദയം - മരണം നിശയുടെ.

സന്ധ്യയില്‍ , സൂര്യന്റെ മരണം -ജനനം നിശയുടെ.

മരണം….

Wednesday, April 22, 2009

ചിന്തകന്‍.!

വാടി വീണ വാകപ്പൂക്കളെ കൈകളാല്‍ വാരിയെടുത്തു ….
അവനാലോചിച്ചു … നശ്വരതയെപ്പറ്റി.
ദുരന്തങ്ങള്‍ തുടര്‍ക്കഥയാകുമ്പോള്‍.
ജീവിതത്തിന്റെ, താളം കൈയ്യില്‍ നിന്നും വഴുതിപ്പോകുമ്പോള്‍ -
പലരും ചിന്തകന്മാരാകുന്നു - ഇന്നു അവനും ചിന്തകനാണു..
ഇതുവരെ കാണാത്തതും, കേള്‍ക്കാത്തതും അവന്റെ കൂട്ടുകാരാവുന്നു.
മൗനം അവനെ ഒറ്റപ്പെടുത്തുന്നു…
സുഹ്രുത്തുക്കള്‍ അവനന്യരാകുന്നു.
ലോകത്തില്‍ ഒരു ചിന്തകനും പണക്കാരനായിരുന്നില്ലത്രെ.
സ്നേഹിക്കുവാനും,സ്നേഹിക്കപ്പെടാനും കൊതിക്കുന്ന മനസ്സിനു -
സ്നേഹം നിഷേധിക്കപ്പെടുമ്പോള്‍ , അവര്‍ ചിന്തകന്മാരാകുന്നു…
അവനോര്‍ത്തു, അന്നൊരിക്കല്‍ ഈ വാകമരത്തിന്റെ ചോട്ടില്‍ -
അവളുടെ മടിയില്‍ തലചായ്ച്ച മയങ്ങിയ അവന്റെ-
മുടിയിഴകളില്‍ തലോടി അവള്‍ ചോദിച്ചു-
നിനക്കെന്നെ എത്രമാത്രം ഇഷ്ടമാണെന്നു.??
ആകാശത്തോളം .. അവന്റെ മറുപടി
അല്ല എന്നറിഞ്ഞിട്ടും അങ്ങനെ പറയാനാണവനു തോന്നിയത്..
അവളുടെ ആധരങ്ങളില്‍ നിന്നും മോഷ്ടിച്ചെടുക്കുന്ന ചുംബനങ്ങളിലായിരുന്നു ചിന്ത.
അവള്‍ക്കിഷ്ടമുള്ളതുമാത്രം പറയുക , അതായിരുന്നു പ്രണയം.
അല്ലെങ്കില്‍ അവള്‍ക്കതായിരുന്നു പ്രണയം.
ആ പ്രണയത്തിന്റെ ചൂടില്‍, തണുപ്പില്‍ -
സന്തോഷങ്ങളില്‍ , ദുഖങ്ങളില്‍… കാമമുണ്ടായിരുന്നോ.???
അതോ , അതു മാത്രമേ ഉണ്ടായിരുന്നൊള്ളൊ.??
കാലാന്തരങ്ങളായി സംസ്ക്കരിച്ചെടുത്ത കാമമാണത്രെ പ്രണയം.
അവന്‍ പറഞ്ഞതല്ല…
വിരസമായ സാഹിത്യ ക്ലാസ്സുകളില്‍ നിന്നും അറിഞ്ഞ ജ്ഞാനം.
അല്ലെങ്കില്‍ അലസവും, ഏകാന്തവുമായ ജീവിതത്തില്‍ നിന്നറിഞ്ഞ സത്യം.

അന്നവളെ, സ്വപനം കണ്ടുറങ്ങിയ അവനറിഞ്ഞില്ല -
അവനവളെ ഇഷടമായിരുന്നില്ല എന്നു.
അല്ലെങ്കില്‍ അവളെ നഷടപ്പെട്ടപ്പോള്‍ അവന്‍ വേദനിച്ചേനെ..
അനിവാര്യമായ വിധി എന്നാണവന്‍ അതിനെക്കുറിച്ചു പറഞ്ഞത്.

ഓര്‍ക്കുക , നിങ്ങല്‍ നടന്ന മണല്‍ത്തിട്ടുകള്‍..
നിങ്ങള്‍ പറഞ്ഞ , കിന്നാരങ്ങളും പരിഭവങ്ങളും.
അളന്നാല്‍ തീരാത്ത സ്വപനങ്ങള്‍ -
അവയില്‍ അല്പ്പമെങ്കിലും സത്യമുണ്ടായിരുന്നുവെങ്കില്‍ ,
നീ അവളെ സ്നേഹിച്ചിരുന്നു.
അല്ലെങ്കില്‍ നിനക്കു നടക്കാം …
കാണാത്ത തീരങ്ങളിലെ , കിട്ടാത്ത സ്നേഹവും തേടി…
മുറിഞ്ഞ ഹ്രദയത്തിലെ നിണം കുടിനീരാക്കി -
വറ്റി വരണ്ട അധരങ്ങളെ , സമാശ്വസിപ്പിച്ചു -
ഒടുവില്‍ നീ എത്തുന്ന തീരത്തു നിന്നെ കാത്ത് മറ്റൊരു മരുഭൂമിയുണ്ടാകും…
ജീവിതത്തിന്റെ തീരാത്ത മരുഭൂമിയില്‍ - നിനക്കു ഞാന്‍ നേരുന്നു മംഗളം…

അന്നു നിന്റെ ചിന്തകള്‍ , നി്നക്കു ശാപമാകും
നിന്റെ തലച്ചോറിനു തീ പിടിക്കും…
നിന്റെ കണ്‍പ്പോളകള്‍ മൂടപ്പെടും…
നിന്റെ കാലുകള്‍ക്കു വേരിറങ്ങും..
നീ അറിയാതെ ഓര്‍ക്കും …..
നിന്റെ പഴയ പ്രണയിനിയെ… തിരസ്കരിച്ച പ്രണയത്തിനെ.
അന്നു നിന്റെ കണ്ണൂകള്‍ തുലാവര്‍ഷമാകും.

ഓര്‍ക്കുക , സ്നേഹം അറിയലാകുന്നു….
അറിഞ്ഞതിനെ സ്നേഹിക്കലാകുന്നു…
സ്നേഹിച്ചതിനെ പിന്നേയും അറിയലാകുന്നു..
അറിയാന്‍ ശ്രമിക്കൂ , നിന്റെ സ്നേഹത്തെ, നിന്റെ പ്രണയത്തെ.
-എന്റെ ഒരു കൂട്ടുകാരനു-
സതീഷ്

Wednesday, April 15, 2009

വിട

നിഴല്‍ വീണ വഴിയിലൂടെ നടന്നു നീങ്ങുന്ന അവള്‍ തിരിഞ്ഞു നോക്കി -
അവന്‍ അവളെ തന്നെ നോക്കി നില്‍ക്കുന്നുണ്ടായിരുന്നു ...
കണ്ണുകളില്‍ നഷ്ടബോധവുമായി , തളര്‍ന്നു, അവശനായി
വെയില്‍ ചാഞ്ഞിരുന്നു, ഒരു നേര്‍ത്ത കാറ്റു അവളെ തഴുകി കടന്നു പോയി -
റോഡിന്റെ ഇരു വശവും പൂക്കള്‍ പൂത്തു നിന്നുരുന്നു...
വിടപറയാന്‍ ഒരിക്കലും ചേരാത്ത അന്തരീക്ഷം ...
ഒരു മഴ പെയ്തെങ്കില്‍ , അവള്‍ ആശിച്ചു.. അല്ലെങ്കില്‍ ഒരു ശക്തമായ കാറ്റു .....
രണ്ടു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഈ കലാലയത്തിന്റെ , ഇടനാഴികള്‍ അവര്‍ക്ക് പ്രിയപ്പെട്ടതായിരുന്നു
കുട്ടികളുടെ , ശബ്ദ കോലാഹലങ്ങളെ തടസ്സപ്പെടുത്തി .. അവര്‍ -
രാവിലെ അവളെ കാണുമ്പോള്‍ അവന്റെ മുഖത്തെ സന്തോഷം ...
അവള്‍ തല്ലുമ്പോള്‍ പോലും ഉള്ളു തുറന്നു ചിരിക്കുന്ന അവന്‍ ...
എന്നും മാറാതെ , അവിടെതന്നെ അവന്‍ അവള്‍ക്കായി കാത്തു നിന്നിരുന്നു...
ഇന്നു , അവള്‍ അവനെ പിരിഞ്ഞു പോകുകയാണ് ....
രണ്ടു വര്‍ഷത്തെ താല്‍കാലിക ജോലി കഴിഞ്ഞു , പ്യൂണ്‍ പാറുക്കുട്ടി ... നടന്നു നീങ്ങി -
പിറകില്‍ അവന്‍ .. ആ സ്കുളിലെ മണി... അവളെ തന്നെ നോക്കി നില്‍ക്കുന്നുണ്ടായിരുന്നു...
സതീഷ്


Saturday, April 11, 2009

എന്റെ വിഷു

ഏകാന്തതയുടെ അഞ്ചാമത്തെ വിഷു...!!!

ഈ വിഷുവിനു ഞാന്‍ , അഞ്ചു കൊല്ലം തികക്കുകയാണ് -
ഏകാന്തതയുടെ അഞ്ചു കൊല്ലം -
വിഷുപ്പുലരിയും , വിഷുക്കണിയും എനിക്കിന്നന്യം..
എന്റെ സ്വപ്നങ്ങളില്‍ ഇന്നു കണിക്കൊന്നയില്ല , കൈനീട്ടമില്ല -
കാലത്തിന്റെ തലോടലില്‍ തെളിഞ്ഞു മാഞ്ഞു പോയ ഓര്‍മ്മകള്‍
അമ്മയുടെ വിഷു സദ്യ - രാവിലെ കുളിച്ചു പുത്തനുടുപ്പിട്ട്
അമ്മയുടെ കൈവിരലില്‍ തൂങ്ങി വിഷു സന്ദര്‍ശനങ്ങള്‍.
ഇന്നു ഈ വിഷുവിനു ... എനിക്കെന്റെ അമ്മയുടെ സദ്യയില്ല
ഒരു പിടി കണ്ണീരില്‍ കുതിര്‍ന്ന വിഷു ആശസകള്‍ മാത്രം.
ഞാന്‍ വിളിച്ച ഫോണ്‍ കോളിനോടുവില്‍ ഒരു തേങ്ങല്‍ ..
അമ്മയുടെ വിഷു ആശംസകള്‍ -
ഞാനോര്‍ക്കുന്നു വിഷുപ്പുലരിയിലെ , തണുപ്പില്‍ , ആര്‍ത്തലച്ചു പെയ്യുന്ന മഴയില്‍
പടക്കം പൊട്ടിച്ചു , സദ്യയുണ്ട് , എന്റെ വിഷു -
ഇടുങ്ങിയ നടപ്പാതകളില്‍ , നനഞ്ഞ മണ്ണിന്റെ സ്പര്‍ശം -
ഒഴുകിവരുന്ന മഴവെള്ളം കാലാല്‍ തൊട്ടറിഞ്ഞു നടന്ന ഞാന്‍
ഇന്നീ മരുഭൂമിയില്‍ , എന്റെ വിഷു വെറുമൊരു പാഴ്സ്വപ്നമാകുമ്പോള്‍
എന്റെ നാട്ടില്‍ , പാണംകുഴിയില്‍ ... എന്റെ പ്രിയപ്പെട്ടവര്‍ വിഷു ആഘോഷിക്കുന്നു -
അവരുടെ മുഖത്തെ സന്തോഷം തിരിച്ചറിയുമ്പോള്‍ എന്റെ വിഷു നിറങ്ങള്‍ നിറഞ്ഞതാകുന്നു -
എന്റെ വിഷുകൈനീട്ടം , എന്റെ പ്രിയപ്പെട്ടവര്‍ക്ക് വേണ്ടി -
എന്റെ ജീവിതമാകുന്നു...!!!
സതീഷ്

Wednesday, April 8, 2009

പ്രണയം...

പ്രണയം...
ഒരു കവിക്കും കവിതക്കും പൂര്‍ണമായി വരച്ചുകാണിക്കാന്‍ കഴിയാത്ത ഒന്നു ,
സൗഹൃദം എത്ര രൂക്ഷമോ ആഴത്തിലോ ഉള്ളതായാലും , അത്‌ പ്രണയമാകുന്നില്ല -
അതുകൊണ്ടുതന്നെയാവണം നമ്മളെല്ലാവരും പ്രണയിക്കുവാനും പ്രണയിക്കപ്പെടാനും -
കൊതിക്കുന്നത്
...

Monday, March 30, 2009

എന്റെ കൂട്ടുകാരന്റെ വിവാഹം!!!!!!!

ഇന്നലെ എന്റെ കൂട്ടുകാരന്റെ മെയില്‍ ഉണ്ടായിരുന്നു -
അവന്‍ വിവാഹിതനാകുന്നു -
എന്റെ ആശംസകള്‍ -
ഒരു നല്ല ജീവിതത്തിനു , ഒരു നല്ല കുടുംബത്തിനു -
അവനെ കുറിച്ചോര്‍ക്കാന്‍ ഏറെയാണ്‌ -
ശ്രീകാന്ത് - നാമകരണം
ശങ്കര കോളേജിന്റെ നടവഴികളില്‍ തുടങ്ങിയ സൗഹൃദം -
ഒന്നിനെയും , ഗൌരവമായി കാണാന്‍ ഇഷ്ടപ്പെടത്തവന്‍ -
പുസ്തകങ്ങള്‍ വായിക്കുന്നതിനേക്കാള്‍ , അത് വായിച്ച വ്യക്തികളോട് സംസാരിക്കുന്നതാണ് കൂടുതല്‍ നല്ലതെന്ന് വിശ്വസിക്കുന്നവന്‍ -
പഴയ പാട്ടുകള്‍ കേള്‍ക്കുന്നതിഷ്ടപ്പെടുന്നവന്‍
ഇതിനെക്കാള്‍ എല്ലാം ഉപരിയായ് , സുഹൃതുക്കല്‍ക്കിടായിലെ കണ്ണി -
ഒരുപാട് ഫിലോസഫികള്‍ , ഇഷ്ടപെടുന്നവന്‍
എല്ലാത്തിലും മേലെ - എന്നെ സഹിക്കുന്നവന്‍ -
എന്റെ കൂട്ടുകാര - നിനക്കെന്റെ വിവാഹാശംസകള്‍
സതീഷ്

Monday, March 23, 2009

എന്റെ പെണ്ണേ.....

എന്റെ പെണ്ണേ -
നിന്നെ മറക്കാന്‍ , നിന്നെ കാണാതിരിക്കാന്‍
എനിക്കൊരിക്കലും ആവില്ല
ഞാന്‍ ഇന്നും വന്നിരുന്നു , നിന്നെ കാണാന്‍
നിന്നെ കണികണ്ട് ഉണരാന്‍ , കിന്നാരം പറയാന്‍
ഞാനൊരുപാട് കൊതിച്ചിരുന്നു.
കണ്ടിട്ടും കാണാന്‍ കഴിഞ്ഞതിന്റെ സന്തോഷമില്ലാതെ ഞാന്‍ തിരിച്ചു പോന്നു.
നിന്റെ നിഷ്കളങ്കത ആസ്വദിച്ചു , നിന്നെ പ്രണയിച്ചു -
നിന്നോടൊത്തു , ഒരു നാള്‍ -
ഒരിക്കല്‍ എന്റെ സ്നേഹം നിനക്കു മനസിലാവും -
നിന്നെ ഓര്‍ത്തു , വിതുമ്പിക്കരഞ്ഞു , നിന്റെ
മടിത്തതട്ടില്‍ ഞാന്‍ മരിച്ചു വീഴുമ്പോള്‍ എങ്കിലും
സതീഷ്

Sunday, March 22, 2009

ഈ വിരഹം!!

വര്‍ത്തമാന കാലത്തിന്റെ തിരക്കുകളില്‍
ഭുതകാല ഓര്‍മ്മകളുടെ ഭാണ്ട്ങ്ങളില്‍ , ഞാന്‍ തിരയുകയാണ് -
നിന്റെ മുഖം , പ്രണയത്തിന്റെ സുന്ദര നിമിഷങ്ങള്‍.
പ്രഭാതങ്ങളില്‍ , പുക്കളില്‍ നിന്നും ഇറ്റുവീഴുന്ന മഞ്ഞുതുളികളില്‍ -
എന്റെ ജാലകവാതിലില്‍ ഒരു നേര്‍ത്ത മൂളലോടെ , വരുന്ന കാറ്റില്‍-
ഉറക്കം വരാത്ത രാത്രികളില്‍ എന്റെ പുതപ്പിനകാതെ ചുടില്‍-
എന്റെ മുറിക്കുള്ളിലെ മെഴുകുതിരി വെളിച്ചത്തില്‍-
രാത്രിയെ പകലാക്കി മാറ്റും എന്റെ കനവുകളില്‍-
ഞാന്‍ നിന്നെ കണ്ടിരുന്നു...
നിമിഷങ്ങളുടെ മാത്രം ദൈര്ഘ്യമുള്ള കനവുകള്‍
ഞാനോര്‍ത്തു
ജീവിതത്തിന്റെ ദൈര്ഘ്യവും അത്ര തന്നെ....
നിമിഷങ്ങളില്‍ നിന്നു നിമിഷങ്ങളിലെക്കുള്ള പ്രയാണത്തില്‍
കണ്ടുമുട്ടി , ഒരു ജീവിതകാലം മുഴുവന്‍ സ്നേഹിച്ചു മരിക്കാന്‍
എന്റെ ക്ഷണം -
ഇന്റെര്‍റ്റിലുടെയും മെയിലിലും പ്രണയം കൈമാറുന്ന ഇന്നു -
നമ്മുടെ പ്രണയത്തിനു നിറങ്ങള്‍ കുറവായിരുന്നു -
ഇന്നു ഞാനി മരുഭൂമിയിലും , നീ എന്നെ കാത്തു , പഴയ സ്കൂള്‍ വരാന്തയിലും -
പോയി മറയുന്ന റിയാലുകള്‍ നോക്കി ഞാന്‍ വിളിക്കുന്ന ഫോണ്‍ കോളില്‍ -
ധൃതിയോടെ അവസാനിപ്പിക്കുന്ന വിളിക്കൊടുവില്‍ -
കുറേ നേരം മോബിലിലേക്ക് നോക്കിയിരുന്ന്‍ -
ഓര്‍മ്മകളില്‍ പഴയ സ്കൂള്‍ കുട്ടിയായ് , ഞാന്‍-
തിരക്കുകള്‍ക്കൊടുവില്‍ ഞാന്‍ തിരിച്ചു വരും -
നിന്റെ മടിയില്‍ , നിന്നെ കുറിച്ചു പാടി , നിന്റെതായി , കുറേ നിമിഷങ്ങള്‍ -
അതിനായി പൊറുക്കുക വിരഹം -
-സതീഷ് -
ജീവിത യാഥാര്‍ത്ഥ്യങ്ങളെ തിരിച്ചറിയാന്‍,അവയെ ഉള്‍ക്കൊള്ളാന്‍ - ഒരു ശ്രമം.വഴിമുട്ടിപ്പോയ സ്വപ്നങ്ങളെ കോര്‍ത്തിണക്കാന്‍,വീണ്ടും സ്വപ്നം കാണാന്‍ ഒരു ശ്രമം.ഒരു സാധാരണക്കാരന്റെ സ്വപ്‌നങ്ങള്‍.കൊഴിഞ്ഞുവീണ ഓരോ നിമിഷവും ഏതോ ഒരു ലക്ഷ്യത്തിലേക്കുള്ള ചവിട്ടു പടിയായി കാണുന്ന ജീവിതം.അസ്തമന സൂര്യന്റെ കിരണങ്ങള്‍ ഹൃദയത്തില്‍ ഏറ്റു വാങ്ങി,താണ് പോകുന്ന സൂര്യനെ നോക്കി, അകന്നു പോകുന്ന സ്വപ്നങ്ങളെ നോക്കി,അരുതേ എന്നോതോന്ന എന്റെ ജീവിതം.നിരങ്ങുന്ന ചാരുകസേരയിലിരുന്നു പൊടി പിടിച്ച കണ്ണാടി തുടച്ചു മിനുക്കുമ്പോള്‍ അതില്‍ കുറെ കരിപിടിച്ച ഓര്‍മ്മകളും,സ്വപ്നങ്ങളും മാത്രം.

പ്രണയം

നിറങ്ങള്‍ മങ്ങിയ ആകാശത്തിന്റെ ചുവട്ടില്‍ ഞാന്‍ നിന്നു...
ഇന്നലെ ഈ ആകാശത്തിനു നിങ്ങലുണ്ടായിരുന്നു....
ഇന്നെന്റെ ദുഃഖങ്ങള്‍ പോലെ ആകാശവും ഇരുണ്ടിരിക്കുന്നു....
കുരിശുമായ് ഏഴാം വട്ടവും പദ യാത്രക്കൊരുങ്ങുന്ന എനിക്ക് ....
താങ്ങായത് അവളായിരുന്നു , എന്നെന്റെ ദുഖവും അവള്‍ തന്നെ...
പറഞ്ഞറിയിക്കാനാവാത്ത ഒരു വികാരം എന്റെ ജീവനെ കിഴടക്കുന്നുണ്ടായിരുന്നു -
അതെന്താണെന്ന് ഞാന്‍ പറഞ്ഞോട്ടെ , പ്രണയം....
-സതീഷ്-

Saturday, March 21, 2009

The Farewell.!!!

Oh my love…

The tuneful December will come again-

With lots of sweet reminiscences,

To cherish with pain and tears

But in this parting moment-

When, your memories shatter my heart

I embrace these words close to my heart

Just not to fall on this arid desert land.

This era is lulling my heart which,

Struggles to hold back the sob in pain

Your memories…

Coming to my heart like waves to the seashore-

Tears are burning my cheeks’…

When the past becomes the memories

I took in…

That we can’t call back the time…

The time we laughed together

We forgot this parting moment

My hands are shaking to smear the tears from your eyes

When, the words can’t realize the pain of tears

When, pen loosing the writing skills

Beyond the tears filled time of ours

Let me say

GOOD BYE

Sad’s

Friends

Friends …

The bondage that cannot be broken …

They comes with a wide smile on face and makes me happy

They just drop in to say, am here for you…

They just remind me of myself….

Their number, I die for

They made me up in this life

Many moments to remember, when life become demanding

In the crowds I walk in, they make me shine

I lost many of them, during the race of life

But not even one is forgotten, not from my memory

Good listeners, good critics and above all, good motivators

Timely helps, even the closed one couldn’t help

I just want all you to know, that I do remember u

And finally this blog is for my friends

Especially, the one who send me an email

Dipped in sadness, to say “YOU FORGOT YOUR FRIENDS AND WRITE SOMETHING FOR THEM TOO”

                Sad’s

Blogged with the Flock Browser